മംഗളൂരു: സൂപ്പർമാർക്കറ്റിൽ മാസ്‌ക്ക് ധരിക്കാൻ വിസമ്മതിച്ച ഡോ. ബി. കക്കിലയ ശ്രീനിവാസിനെ പൊലീസ് കേസെടുത്തു. 1897ലെ പകർച്ചവ്യാധി നിയമപ്രകാരമാണ് പൊലീസ് കേസെടുത്തത്. സൂപ്പർ മാർക്കറ്റ് ബിസിനസ് പാർട്ട്‌ണർ റിയാൻ റൊസാരിയോയാണ് ബി. കക്കിലയ ശ്രീനിവാസിനെതിരെ മംഗളുരു ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
സൂപ്പർ മാർക്കറ്റിലെത്തിയ ഡോക്‌ടർ മാസ്‌ക്ക് ധരിക്കാതിരിക്കുകയും ജീവനക്കാരൻ മാസ്‌ക് ധരിക്കാൻ ആവശ്യപ്പെട്ടെങ്കിലും മാസ്‌ക് ധരിക്കാൻ വിസമ്മതിക്കുകയായിരുന്നുവെന്നും പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. സർക്കാരിനാൽ ഞാൻ കബളിപ്പിക്കപ്പെടില്ലെന്നും മാസ്‌ക്കിന്‍റെ ആവശ്യമില്ലെന്നും പറയുന്ന ഡോ. ബി. കക്കിലയയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്.
also read: മാസ്‌ക് ധരിക്കാത്തവരിൽ നിന്നായി 90 കോടിയോളം രൂപ പിഴ; ഞെട്ടൽ രേഖപ്പെടുത്തി സുപ്രീം കോടതി