ETV Bharat / bharat

നൈനിറ്റാളിലും മസൂറിയിലും എത്തുന്ന സഞ്ചാരികൾക്ക് നിർബന്ധിത കൊവിഡ് പരിശോധന

author img

By

Published : Dec 11, 2020, 5:50 PM IST

ക്രിസ്‌മസ്, പുതുവത്സര സമയങ്ങളിൽ സഞ്ചാരികളുടെ എണ്ണം കൂടാനുള്ള സാധ്യത കണക്കിലെടുത്താണ് പുതിയ ഉത്തരവ്

mandatory covid test tourists visiting nainital mussoorie  നൈനിറ്റാളിലും മസൂറിയിലും കൊവിഡ് പരിശോധന  ഉത്തരാഖണ്ഡ് ഹൈക്കോടതി  Nainital and Mussoorie
നൈനിറ്റാളിലും മസൂറിയിലും എത്തുന്ന സഞ്ചാരികൾക്ക് നിർബന്ധിത കൊവിഡ് പരിശോധന

ഡെറാഡൂണ്‍: നൈനിറ്റാളിലും മസൂറിയിലും എത്തുന്ന സഞ്ചാരികൾ നിർബന്ധമായും കൊവിഡ് പരിശോധന നടത്തണമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. ക്രിസ്‌മസ്, പുതുവത്സര സമയങ്ങളിൽ സഞ്ചാരികളുടെ എണ്ണം കൂടാനുള്ള സാധ്യത കണക്കിലെടുത്താണ് പുതിയ ഉത്തരവ്.

ഡിസംബർ ഒമ്പതിനാണ് ഇത് സംബന്ധിച്ചുള്ള ഉത്തരവ് കോടതി പുറത്തിറക്കിയത്. സെപ്റ്റംബറിലാണ് വിനോദ സഞ്ചാരമേഖലയുടെ പുനരുജ്ജീവനത്തിനായി സംസ്ഥാനത്ത് എത്തുന്നവർ കൊവിഡ് പരിശോധനയ്‌ക്ക് വിധേയമാകണമെന്ന നിയമം പിൻവലിച്ചത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ ടൂറിസം മേഖലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് നിശ്ചലാവസ്ഥയിലായ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനായി പിന്നീട് ഇളവുകള്‍ നല്‍കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.