ETV Bharat / bharat

ഇഡി പരിശോധന: 'മണപ്പുറം ബിസിനസുമായി ബന്ധപ്പെട്ടല്ല, തനിക്കെതിരെയുള്ള കേസിനെ തുടര്‍ന്നാണ്': വിപി നന്ദകുമാര്‍ - kerala news updates

തൃശൂര്‍ മണപ്പുറം ഫിനാന്‍സ് ശാഖയിലെ ഇഡി റെയ്‌ഡില്‍ വിശദീകരണവുമായി സിഇഒ വിപി നന്ദകുമാര്‍. റെയ്‌ഡ് നടത്തിയത് അഗ്രോ ഫാംസ് കമ്പനിയുമായി ബന്ധപ്പെട്ട കേസിലാണെന്ന് വിശദീകരണം.

Manappuram Finance  Manappuram Finance office Thrissur branch raid  ഇഡി പരിശോധന  മണപ്പുറം ബിസിനസുമായി ബന്ധപ്പെട്ടല്ല  വിപി നന്ദകുമാര്‍  മണപ്പുറം സിഇഒ വിപി നന്ദകുമാര്‍  അഗ്രോ ഫാംസ് കമ്പനി  തൃശൂര്‍ മണപ്പുറം ഫിനാന്‍സ്  എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ട്രേറ്റ്  kerala news updates  latyest news in kerala
വിപി നന്ദകുമാര്‍
author img

By

Published : May 6, 2023, 7:44 PM IST

തൃശൂര്‍: എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ട്‌റേറ്റ് ഉദ്യോഗസ്ഥര്‍ മണപ്പുറം ഓഫിസിലെത്തിയത് കമ്പനിയുടെ കാര്യങ്ങളുമായി ബന്ധപ്പെട്ടല്ലെന്നും തനിക്കും കുടുംബത്തിനും എതിരെ ഒരാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണെന്നും മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എംഡിയും സിഇഒയുമായ വിപി നന്ദകുമാര്‍. തനിക്കും കുടുംബത്തിനും എതിരെ വ്യക്തിപരമായ വിദ്വേഷം പുലര്‍ത്തുന്ന ഒരാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇഡി എത്തിയതെന്നും അദ്ദേഹം പ്രസ്‌താവനയില്‍ വ്യക്തമാക്കി. നിലവില്‍ പ്രവര്‍ത്തനരഹിതമായ അഗ്രോ ഫാംസ് കമ്പനിയുമായി ബന്ധപ്പെട്ടതാണ് ഈ കേസ്.

മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്‍റെ ഷെയറില്‍ നിന്ന് തട്ടിയെടുത്ത പണം തന്‍റെയും കുടുംബത്തിന്‍റെയും പേരില്‍ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ഇഡി ഓഫിസിലെത്തിയ സമയത്ത് അറിയിച്ചുവെന്നും നന്ദകുമാര്‍ അറിയിച്ചു. മണപ്പുറം ഫിനാന്‍സിന്‍റെ 143 കോടി രൂപയുടെ ബാങ്ക് നിക്ഷേപവും ഓഹരികളും കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ട്‌റേ റ്റ് മരവിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി തൃശൂരിലെ എന്‍ഫോഴ്‌സ്മെന്‍റ് ഓഫിസിലുമെത്തിയത്.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമാണ് മണപ്പുറത്തിന് എതിരെ ഇഡി അന്വേഷണം പുരോഗമിക്കുന്നത്. സ്ഥാപന ഉടമയുടെ പ്രൊപൈറ്ററി സ്ഥാപനമായ അഗ്രോ ഫാംസിന് വേണ്ടി പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപം കൈപ്പറ്റിയതുമായി ബന്ധപ്പെട്ടാണ് നിലവില്‍ അന്വേഷണം നടക്കുന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള മണപ്പുറം ഫിനാന്‍സിന്‍റെ ഓഫിസില്‍ നിയമ വിരുദ്ധമായ ഇടപാടുകള്‍ നടന്നതായും സ്വര്‍ണ പണയത്തിലൂടെ ലഭിക്കുന്ന തുകകള്‍ വിനിയോഗിച്ചത് നിലവിലെ നിയമങ്ങളൊന്നും പാലിക്കാതെയാണെന്നും ഇഡി കണ്ടെത്തിയിരുന്നു.

തൃശൂരിലെ മണപ്പുറം ഫിനാന്‍സിന്‍റെ ആറു ശാഖകളിലാണ് കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ട്‌റേറ്റ് പരിശോധനയ്‌ക്ക് എത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.