ETV Bharat / bharat

ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് ഭാര്യയെ കൊലപ്പെടുത്തിയ ആള്‍ അറസ്‌റ്റില്‍ - man killed his wife in railway station

പ്രതി ഭാര്യയെ പ്ലാറ്റ്‌ഫോമിലൂടെ വലിച്ചിഴച്ച് ചീറിപാഞ്ഞ് വരുന്ന ട്രെയിനിന് മുന്നിലേക്ക് തള്ളിയിടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ വ്യാപകമായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

man who killed wife by pushing her before moving train  ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയ ആള്‍ അറസ്‌റ്റില്‍  ഭാര്യയെ പ്ലാറ്റ്‌ഫോമിലൂടെ വലിച്ചിഴച്ച് ചീറിപാഞ്ഞ് വരുന്ന ട്രെയിനിന് മുന്നിലേക്ക് തള്ളിയിടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍  താനെ  Thane crime news  man killed his wife in railway station  ക്രൈംവാര്‍ത്തകള്‍
ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് ഭാര്യയെ കൊലപ്പെടുത്തിയ ആള്‍ അറസ്‌റ്റില്‍
author img

By

Published : Aug 23, 2022, 12:53 PM IST

Updated : Aug 23, 2022, 5:37 PM IST

താനെ: മഹാരാഷ്‌ട്രയില്‍ ട്രെയിനിന് മുന്നിലേക്ക് സ്വന്തം ഭാര്യയെ തള്ളിയിട്ട് കൊലപ്പെടുത്തിയ ആളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. പല്‍ഗര്‍ ജില്ലയിലെ വസയി റോഡ് റെയില്‍വെ സ്റ്റേഷനിലാണ് സംഭവം നടന്നത്. പ്രതി ഭാര്യയെ വലിച്ചിഴച്ച് ചീറിപാഞ്ഞ് വരുന്ന ട്രെയിനിന് മുന്നിലേക്ക് തള്ളിയിടുന്നതിന്‍റെ ദൃശ്യങ്ങള്‍ സ്റ്റേഷനിലെ സിസിടിവിയില്‍ റെക്കോഡ് ചെയ്യപ്പെട്ടിരുന്നു.

തിങ്കളാഴ്‌ച(22.08.2022) പുലര്‍ച്ചെ നാല് മണിയോടടുത്തായിരുന്നു സംഭവം. ഉറങ്ങികൊണ്ടിരുന്ന ഭാര്യയെ ഇയാള്‍ വിളിച്ചുണര്‍ത്തിയതിന് ശേഷം റെയില്‍വെ പ്ലാറ്റ്‌ഫോമിന്‍റെ അറ്റത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. ട്രാക്കിലൂടെ നീങ്ങികൊണ്ടിരുന്ന അവദ് എക്‌സ്‌പ്രസ് ട്രെയിനിന്‍റെ മുന്നിലേക്ക് ഭാര്യയെ ഇയാള്‍ തള്ളിയിടുകയായിരുന്നു. ഈ സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ വ്യാപകമായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ചീറിപ്പാഞ്ഞ് വരുന്ന ട്രെയിനിന് മുന്നിലേക്ക് ഭാര്യയെ തള്ളിയിടുന്നതിന്‍റെ ദൃശ്യങ്ങള്‍

ഭാര്യ തല്‍ക്ഷണം മരണപ്പെട്ടു. ഛിന്ന ഭിന്നമായ ശരീരം പിന്നീട് പോസ്‌റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കി. രണ്ട് കുട്ടികളെയും ബാഗും എടുത്ത് പിന്നീട് ഇയാള്‍ ഉടനെ തന്നെ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് പോകുന്നതിന്‍റേയും ദൃശ്യങ്ങള്‍ ലഭ്യമാണ്. മഹാരാഷ്‌ട്രയിലെ താനയിലെ ഭിവാണ്ടിയില്‍ നിന്നാണ് ഇയാളെ പൊലീസ് അറസ്‌റ്റ് ചെയ്യുന്നത്.

ഇയാളുടെ സുഹൃത്തിനോടൊപ്പം ഭാര്യ രണ്ട് ദിവസം പുറത്ത് പോയിരുന്നു. ഇതേ ചൊല്ലി ഇയാള്‍ ഭാര്യയുമായി കലഹിച്ചു. ഇയാള്‍ ഭാര്യയെ സംശയിച്ചിരുന്നതായും പൊലീസ് പറയുന്നു.

Last Updated : Aug 23, 2022, 5:37 PM IST

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.