ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങായ ഫയര്‍ ഹെയര്‍കട്ടിനിടെ (രാസവസ്തുക്കള്‍ ഉപയോഗിച്ച് തലയില്‍ തീ പടര്‍ത്തി മുടി വെട്ടുന്ന രീതി) യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. ഗുജറാത്തിലെ വല്‍സാദ് ജില്ലയിലാണ് സംഭവം. നെഞ്ചിലും കഴുത്തിലും തോളിലുമെല്ലാം പൊള്ളലേറ്റ യുവാവിനെ വാപിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
-
An 18-year-old man suffered severe burn injuries after his ”fire haircut” went wrong at a salon in Vapi town of Gujarat’s Valsad district#valsad #fire_haircut #ViralVideo #viralvideos2022 pic.twitter.com/K4ALzdGyq5
— Ravi kumar (@ravikumar455) October 27, 2022 " class="align-text-top noRightClick twitterSection" data="
">An 18-year-old man suffered severe burn injuries after his ”fire haircut” went wrong at a salon in Vapi town of Gujarat’s Valsad district#valsad #fire_haircut #ViralVideo #viralvideos2022 pic.twitter.com/K4ALzdGyq5
— Ravi kumar (@ravikumar455) October 27, 2022An 18-year-old man suffered severe burn injuries after his ”fire haircut” went wrong at a salon in Vapi town of Gujarat’s Valsad district#valsad #fire_haircut #ViralVideo #viralvideos2022 pic.twitter.com/K4ALzdGyq5
— Ravi kumar (@ravikumar455) October 27, 2022
സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വ്യാഴാഴ്‌ചയാണ് (ഒക്‌ടോബര്‍ 27) മുടി വെട്ടാനായി യുവാവ് സുൽപാഡിലെ സലൂണിലെത്തിയത്. മുടി വെട്ടാനായി തലയില്‍ തീ പടര്‍ത്തിയതോടെ ആളിക്കത്തുകയായിരുന്നു. തീ അണക്കാന്‍ ബാര്‍ബര്‍ ശ്രമിച്ചെങ്കിലും തീ നിയന്ത്രണാധീതമായി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
യുവാവിന്‍റെയും ബാര്‍ബറുടെയും മൊഴി ശേഖരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കരംസിൻഹ് മക്വാന പറഞ്ഞു. തലയില്‍ തീ പടര്‍ത്താന്‍ ഉപയോഗിക്കുന്ന രാസ വസ്‌തുവിന്‍റെ അളവ് കൂടുതലായതാണ് തീ പടരാന്‍ കാരണമായതെന്നാണ് പൊലീസിന്‍റെ നിഗമനം. തലയില്‍ പുരട്ടിയ രാസവസ്‌തു ഏതാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.