ഭാവ്നഗര്‍(ഗുജറാത്ത്): ദീപവലി ദിനത്തില്‍ ഭാര്യാപിതാവുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കുത്തികൊലപ്പെടുത്തി. ഗുജറാത്തിലെ സൗരാഷ്‌ട്ര മേഖലയിലെ ഭാവ്നഗറിലാണ് സംഭവം. ഭര്‍ത്താവിന്‍റെ ആക്രമണത്തില്‍ ഭാര്യാപിതാവിന് ഗുരുതരമായി പരിക്കേറ്റു.
ഭര്‍ത്താവ് ദന്‍ജി ജോഗിക്കെതിരെ പൊലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണ്. ജോഗിയുടെ വീട്ടില്‍ വച്ചാണ് സംഭവം. ജോഗിയുടെ ഭാര്യ ദീപ്‌തിയുടെ പിതാവ് പ്രഗ്‌ജിഭായി വീട്ടില്‍ വരികയും ദീപാവലി പ്രമാണിച്ച് ദീപ്‌തിക്ക് ആഭരണങ്ങള്‍ കൊടുക്കുകയും ചെയ്‌തു.
ആഭരണങ്ങളുമായി ബന്ധപ്പെട്ട ചില തര്‍ക്കങ്ങളെ തുടര്‍ന്നാണ് ജോഗി ഭാര്യയെ കത്തികൊണ്ട് കുത്തിയത്. നിരവധി തവണ കുത്തേറ്റ ദീപ്‌തി സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു. ഭാര്യാപിതാവിനേയും ഇയാള്‍ കുത്തി. തലയ്‌ക്ക് കുത്തേറ്റ ഭാര്യാപിതാവ് ആശുപത്രിയില്‍ ചികിത്സയിലാണ്.
2014 ഒക്ടോബര്‍ 19നാണ് ദീപ്‌തിയും ജൊഗഡിയയും വിവാഹിതരായത്. പല അസുഖങ്ങള്‍ കാരണം ദീപ്‌തി വീട്ടില്‍ തന്നെയാണ്. കഴിഞ്ഞ ഏഴ് വര്‍ഷമായി മാതാപിതാക്കളുടെ വീട്ടില്‍ ദീപ്‌തിക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല.