ETV Bharat / bharat

Man Smuggling Wild Animals Arrested Bengaluru | വംശ നാശ ഭീഷണി നേരിടുന്ന വന്യ ജീവികളെ ബാങ്കോക്കിൽ നിന്ന് കടത്തിയ ആള്‍ ബെംഗളൂരുവില്‍ പിടിയിൽ. - പെരുമ്പാമ്പ്

രണ്ടു ട്രോളി ബാഗുകളിൽ നിന്നായി 234 വന്യ ജീവികളെ കണ്ടെത്തി. പെരുമ്പാമ്പ്, ഓന്ത്‌, ഉടുമ്പ്, ആമ,ചീങ്കണ്ണി, കങ്കാരു എന്നിയടക്കമുള്ള മ്യഗങ്ങളെയായിരുന്നു ട്രോളി ബാഗില്‍ കടത്തിയത്. ബെംഗളൂരു കെംപെഗൗഡ വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് ഇവ പിടികൂടിയത്.

smuggling  wild animals  Bengaluru airport   customs department  ബെംഗളൂരു  വന്യ ജീവികളെ കടത്തൽ  കസ്റ്റംസ്  സ്വർണ്ണക്കടത്ത്  വിമാനത്താവളം  പെരുമ്പാമ്പ്  കങ്കാരു കുഞ്ഞ്‌
man-smuggling-234-wild-animals-from-bangkok-arrested-at-bengaluru-airport
author img

By ETV Bharat Kerala Team

Published : Aug 24, 2023, 9:12 AM IST

Updated : Aug 24, 2023, 9:19 AM IST

ബെംഗളൂരു (Bengaluru): വംശ നാശ ഭീഷണി (Endangered) നേരിടുന്ന വന്യ ജീവികളെ (Wild animals) ട്രോളി ബാഗില്‍ കടത്താൻ ശ്രമിച്ചയാളെ ബെംഗളൂരു വിമാനത്താവളത്തിൽ (Bengaluru Airport) കസ്റ്റംസ് ഉദ്യോഗസ്ഥർ (Customs Officials) അറസ്റ്റു ചെയ്‌തു. ഓഗസ്റ്റ്‌ 21 തിങ്കളാഴ്‌ച രാത്രി ബാങ്കോക്കിൽ നിന്നു വന്ന യാത്രക്കാരനിൽ നിന്നു വന്യമൃഗങ്ങളെ കണ്ടെത്തുകയായിരുന്നു. തുടർന്നു ബെംഗളൂരു കെംപെഗൗഡ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. തമിഴ്നാട്ടില്‍ നിന്നുള്ള 32 കാരനാണ് പിടിയിലായത്.

എയർപോർട്ടിൽ നിന്നും പുറത്തേക്കിറങ്ങിയ ഇയാളെ കസ്റ്റംസ് അധികൃതർ പരിശോധനയ്‌ക്കു വിധേയമാക്കിയപ്പോഴാണു രണ്ടു ട്രോളി ബാഗുകളിൽ നിന്നായി 234ഓളം വന്യ ജീവികളെയും ഉരഗങ്ങളെയും കണ്ടെത്തിയത്‌. പെരുമ്പാമ്പ് (Pythons), ഓന്ത്‌(Chameleons),ഉടുമ്പ് (Iguanas), ആമകൾ(turtles),ചീങ്കണ്ണികൾ (Alligators), കങ്കാരു കുഞ്ഞ്‌ (baby kangarooഎന്നിവ ഉള്‍പ്പെടെയുള്ള മ്യഗങ്ങളാണു ട്രോളി ബാഗുകളിൽ ഉണ്ടായിരുന്നത്‌. ഇവയിൽ ഏതാണ്ട്‌ എല്ലാ ജീവികളും വംശനാശ ഭീക്ഷണി നേരിടുന്ന ഗണത്തിൽപ്പെടുന്നവയാണ്.

1962ലെ കസ്റ്റംസ് നിയമത്തിലെ സെക്ഷൻ 104 പ്രകാരം (Section 104 customs act) യാത്രക്കാരനെ അറസ്റ്റ് ചെയ്തു. കണ്ടെടുത്ത വന്യമൃഗങ്ങളെ 1962ലെ കസ്റ്റംസ് നിയമത്തിലെ സെക്ഷൻ 110 പ്രകാരം (section 110) കണ്ടുകെട്ടി . സംഭവത്തെ കുറിച്ചു കസ്റ്റംസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

പിടിയിലായ ആളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കസ്റ്റംസ്‌ പുറത്തു വിട്ടിട്ടില്ല. മൃഗങ്ങളെ ഒളിച്ചുകടത്തിയ സംഭവത്തില്‍ ഒറ്റയ്ക്കാണോ കടത്ത് നടത്തിയത് എന്ന് അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്.കള്ളക്കടത്തിനു പിന്നിൽ റാക്കറ്റുകള്‍ക്ക് പങ്കുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.

സമീപ കാലത്തായി ബെംഗളൂരു വിമാനത്താവളം വഴി നിരവധി തവണ സ്വർണ്ണക്കടത്ത് (gold smuggling) നടന്നിരുന്നു. ആഗസ്റ്റ് 18ന് ദുബായിൽ നിന്നുള്ള എമിറേറ്റ്‌സ് 568 നമ്പർ വിമാനത്തിൽ അനധികൃതമായി സ്വർണം കടത്തുന്നതായി കസ്റ്റംസിനു വിവരം ലഭിച്ചിരുന്നു. യാത്രക്കാരൻ അന്ന് ബാഗേജിൽ സ്വർണ നട്ട് ബോൾട്ടിന്‍റെ രൂപത്തില്‍ സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരനെ കസ്റ്റംസ് രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പിടി കൂടുകയായിരുന്നു.

ALSO READ : ഷൂവില്‍ തന്ത്രപരമായി ഒളിപ്പിച്ച് കടത്തല്‍ ; 25 ലക്ഷത്തിന്‍റെ സ്വർണവുമായി യുവതി നെടുമ്പാശ്ശേരിയില്‍ പിടിയിൽ

എറണാകുളം:25 ലക്ഷം രൂപയുടെ സ്വർണം ഷൂവിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ യുവതി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ. ബെഹ്‌റിനില്‍ നിന്ന്, മാതാവ് മരണപ്പെട്ടെന്ന പേരിലെത്തിയാണ് പരിശോധന ഒഴിവാക്കി ഇവർ 518ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചത്. ഗ്രീൻ ചാനലിലൂടെ ഇവർ കടക്കുന്നതിനിടയിൽ നടത്തത്തിൽ സംശയം തോന്നിയതിനെ തുടർന്ന് ഷൂസ് അഴിച്ച് പരിശോധിച്ചപ്പോഴാണ് പേസ്റ്റ് രൂപത്തിലാക്കി 275 ഗ്രാം സ്വർണം ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് വിശദമായ പരിശോധനയിലാണ് ചെയിൻ രൂപത്തിലും മറ്റുമായി 253 ഗ്രാം സ്വർണം കൂടി കണ്ടെത്തിയത്. അതേസമയം കൊച്ചി വിമാനത്താവളത്തിൽ വർധിച്ചുവരുന്ന സ്വർണക്കടത്ത് കസ്റ്റംസ് ഗൗരവത്തോടെയാണ് കാണുന്നത്. സ്വർണക്കടത്ത്‌ സംഘങ്ങൾ ഒരു ഇടവേളയ്‌ക്ക് ശേഷം നെടുമ്പാശ്ശേരി എയർപോർട്ട് കേന്ദ്രീകരിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് തുടർച്ചയായുള്ള ഇത്തരം സംഭവങ്ങള്‍. കസ്റ്റംസിന്‍റെ കണ്ണ്‌ വെട്ടിക്കുന്നതിന് വ്യത്യസ്‌തമായ രീതികളും കടത്ത് സംഘങ്ങൾ പരീക്ഷിക്കുന്നു. സ്വർണം മുക്കിയ തോർത്ത് മുണ്ട്, സ്വർണ പാദുകം, സ്വർണ ബട്ടൻ എന്നിവ യാത്രക്കാരിൽ നിന്ന് കസ്റ്റംസ് പിടികൂടിയിരുന്നു. വിമാനത്താവളത്തിലെ പരിശോധനകൾ പൂർത്തിയാക്കി പുറത്തുകടന്ന യാത്രക്കാരെ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്‌ത സംഭവും ഈയടുത്ത ദിവസങ്ങളിലാണ് പുറത്തുവന്നത്. എയർപോർട്ടിലെ സുരക്ഷാപരിശോധനകള്‍ വരെ മറികടന്ന് സ്വർണം കടത്താൻ കഴിവുള്ളവരായി സംഘങ്ങൾ വളർന്നിരിക്കുകയാണെന്നും ഇത്തരം സംഭവങ്ങൾ തെളിയിക്കുന്നു.

Last Updated : Aug 24, 2023, 9:19 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.