ETV Bharat / bharat

Man Shot Dead Inside Union Ministers Home കേന്ദ്രമന്ത്രിയുടെ വസതിയില്‍ യുവാവ് മരിച്ച നിലയില്‍; മകന്‍റെ പിസ്റ്റള്‍ സംഭവ സ്ഥലത്ത് കണ്ടെത്തി

Union Minister Kaushal Kishore: കേന്ദ്രമന്ത്രി കൗശല്‍ കിഷോറിന്‍റെ വീട്ടില്‍ യുവാവ് മരിച്ച നിലയില്‍. മന്ത്രിയുടെ മകന്‍റെ പിസ്റ്റള്‍ സംഭവ സ്ഥലത്ത് കണ്ടെത്തി പൊലീസ്. അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്.

Union Minister Kaushal Kishore  Man shot dead inside Union Ministers home  കേന്ദ്രമന്ത്രി  കേന്ദ്രമന്ത്രി കൗശല്‍ കിഷോര്‍  കേന്ദ്രമന്ത്രി  ലഖ്‌നൗ വാര്‍ത്തകള്‍  ലഖ്‌നൗ പുതിയ വാര്‍ത്തകള്‍  news updates  latest news in kerala
Man shot dead inside Union Ministers home
author img

By ETV Bharat Kerala Team

Published : Sep 1, 2023, 11:42 AM IST

ലഖ്‌നൗ: കേന്ദ്രമന്ത്രി കൗശല്‍ കിഷോറിന്‍റെ വസതിയില്‍ യുവാവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മന്ത്രിയുടെ മകന്‍ കിഷോറിന്‍റെ സുഹൃത്തായ വിനയ്‌ ശ്രീവാസ്‌ത (28) എന്ന യുവാവാണ് മരിച്ചത്. താക്കൂര്‍ഗഞ്ചിലെ ബെഗാരിയിലെ വീട്ടില്‍ ഇന്ന് (സെപ്‌റ്റംബര്‍ 1) രാവിലെയാണ് സംഭവം.

കേസില്‍ ബെഗാരിയ പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ഥലത്തെത്തിയ പൊലീസ് തെളിവുകള്‍ ശേഖരിച്ചു. ഫോറന്‍സിക് വിദഗ്‌ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവ സ്ഥലത്ത് നിന്നും കണ്ടെത്തിയ പിസ്റ്റള്‍ കിഷോറിന്‍റേതാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ ശ്രീവാസ്‌തവയുടെ കുടുംബത്തിന്‍റെ പരാതിയില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അജയ് റാവത്ത്, അങ്കിത് വർമ, ഷമീം, ബാബ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഘത്തോടൊപ്പം വിനയ്‌ ശ്രീവസ്‌ത സംസാരിച്ചിരിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് നാല് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. അന്വേഷണം പുരോഗമിക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.