ശ്രീനഗർ: ജമ്മു കശ്‌മീരിലെ നവകാഡാൽ പ്രദേശത്ത് തീവ്രവാദികളുടെ വെടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടു. മെഹ്‌റാൻ അലി ഷെയ്ക്ക് എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
സംഭവത്തിന് ശേഷം പ്രദേശത്തെ സുരക്ഷ പൊലീസ് ഉയർത്തിയിട്ടുണ്ട്. പ്രദേശത്ത് തെരച്ചിലും ഊർജിതമാക്കിയതായി അധികൃതർ അറിയിച്ചു.
വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഷെയ്ക്കിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
സംഭവത്തിൽ പ്രസക്ത വകുപ്പുകൾ ചേർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും വെടിവയ്പ്പിലേക്ക് നയിച്ച സംഭവങ്ങളെ കുറിച്ചും അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Also Read: അസം-മിസോറാം ഏറ്റുമുട്ടൽ: സാഹചര്യം വിലയിരുത്താൻ കോൺഗ്രസ്