ETV Bharat / bharat

കുടുംബകലഹത്തിനിടെ ഭാര്യയെ വെടിവച്ചുകൊന്നു, പിഞ്ചുകുഞ്ഞിനെ വീടിനുള്ളിൽ പൂട്ടി രക്ഷപ്പെടൽ ; പ്രതിക്കായി തിരച്ചിൽ - മല്ല ടോളി രാജേഷ് സോങ്കർ കൊലപാതകം

ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം 15 ദിവസം മാത്രം പ്രായമുള്ള നവജാതശിശുവിനെ ഉപേക്ഷിച്ച് രാജേഷ് സോങ്കർ കടന്നുകളയുകയായിരുന്നു

murder in Hazaribag  domestic dispute case in hazaribag  wife killed over suspicion of husband  Man shoots wife suspecting her fidelity in Jharkhands Hazaribagh  Mallah Toli Man shoots wife after suspecting her  കുടുംബകലഹത്തിനിടെ ഭാര്യയെ വെടിവച്ചുകൊന്നു  സംശയത്തെതുടർന്ന് ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തി  ജാർഖണ്ഡ് ഹസാരിബാഗ് കൊലപാതകം  മല്ല ടോളി രാജേഷ് സോങ്കർ കൊലപാതകം  ഹസാരിബാഗ് ഭർത്താവ് ഭാര്യയെ വെടിവച്ച് കൊന്നു
കുടുംബകലഹത്തിനിടെ ഭാര്യയെ വെടിവച്ചുകൊന്നു, പിഞ്ചുകുഞ്ഞിനെ വീടിനുള്ളിൽ പൂട്ടി രക്ഷപ്പെടൽ; പ്രതിക്കായി തെരച്ചിൽ
author img

By

Published : Mar 26, 2022, 2:31 PM IST

ഹസാരിബാഗ് : കുടുംബകലഹത്തിനിടെ ഭർത്താവ് ഭാര്യയെ വെടിവച്ച് കൊലപ്പെടുത്തി. ജാർഖണ്ഡിലെ ഹസാരിബാഗിൽ മല്ല ടോളി സ്വദേശിയായ രാജേഷ് സോങ്കർ എന്നയാളാണ് ഭാര്യ വന്ദന ദേവിയെ (27) നിറയൊഴിച്ച് കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ശേഷം 15 ദിവസം മാത്രം പ്രായമുള്ള നവജാതശിശുവിനെ വീടിനുള്ളിൽ ഉപേക്ഷിച്ച് വാതിൽ പൂട്ടി കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കുഞ്ഞിന്റെ കരച്ചിൽ പറത്തുനിന്നും കേട്ട വന്ദനയുടെ ഭർതൃസഹോദരൻ സോനു സോങ്കർ വാതിലിന്‍റെ പൂട്ട് തകർത്ത് വീടിനുള്ളിൽ കയറിയപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ വന്ദനയെ കണ്ടത്. ഉടൻ തന്നെ വന്ദനയെ ഷെയ്ഖ് ഭിഖാരി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം ഹസാരിബാഗ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.

ALSO READ:പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതി പിടിയിൽ

വന്ദന ഉത്തർപ്രദേശിലെ അസംഗഡ് സ്വദേശിയും പ്രതിയായ ഭർത്താവ് ബിഹാർ സ്വദേശിയുമാണ്. ബന്ധുക്കൾ നൽകുന്ന വിവരമനുസരിച്ച് കുഞ്ഞ് ജനിച്ചതിന് ശേഷം ദമ്പതികൾ തമ്മിൽ പലതവണ വഴക്കുണ്ടാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് പ്രതിയുടെ സഹോദരനായ സോനുവിനെയും അമ്മയെയും ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുണ്ട്.

സംഭവസമയത്ത് സോനു ട്യൂഷന് പോയിരുന്നതായും അമ്മ അയൽവാസിയുടെ വീട്ടിൽ പോയിരുന്നതായുമാണ് പൊലീസിന് നൽകിയ മൊഴി. പ്രതിക്കായുള്ള തിരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.