ETV Bharat / bharat

കർണാടകയിൽ മകളെ കൊലപ്പെടുത്തിയ അച്ഛന് വധശിക്ഷ - കർണാടകയിൽ മകളെ കൊലപ്പെടുത്തിയ അച്ഛന് ശിക്ഷ

ഭാര്യയും ഭർത്താവും തമ്മിൽ കോടതിയിൽ കേസ് നടക്കുന്നതിനിടെയാണ് 2015 ഏപ്രിൽ ആറിന് പ്രതി പ്രഷ്‌നാഥ ഗൗഡ ഒന്നര വയസുകാരിയായ മകളെ കൊലപ്പെടുത്തിയത്.

killing of one and half-year-old daughter.  Karnataka crime news  attacks on infant  മകളെ കൊലപ്പെടുത്തിയ അച്ഛന് വധശിക്ഷ  മകളെ കൊലപ്പെടുത്തിയ അച്ഛൻ  കർണാടകയിൽ മകളെ കൊലപ്പെടുത്തിയ അച്ഛന് ശിക്ഷ  മകളെ കൊലപ്പെടുത്തിയ അച്ഛന് വധശിക്ഷ
കർണാടകയിൽ മകളെ കൊലപ്പെടുത്തിയ അച്ഛന് കോടതി വധശിക്ഷ വിധിച്ചു
author img

By

Published : Feb 19, 2021, 3:38 PM IST

ബെംഗളുരു: ഒന്നര വയസുകാരിയായ മകളെ കൊലപ്പെടുത്തിയ അച്ഛന് ജില്ലാ സെഷൻസ് കോടതി വധശിക്ഷ വിധിച്ചു. ഗഡാഗ ജില്ല സെഷൻസ് കോടതി ജസ്റ്റിസ് രാജശേഖർ വി പാട്ടീലാണ് കേസിലെ പ്രതിയായ പ്രഷ്‌നാഥ ഗൗഡ പാട്ടീലിന് വധശിക്ഷ വിധിച്ചത്. 2015 ഏപ്രിൽ ആറിനാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്.

2012ൽ കേസിലെ പ്രതിയായ പ്രഷ്‌നാഥ ഗൗഡ മുസ്ലീം യുവതിയെ വിവാഹം കഴിക്കുകയും എന്നാൽ തുടർന്ന് ചെറിയ കാര്യങ്ങൾക്ക് പോലും ഇരുവരും അസ്വാരസ്യങ്ങളുണ്ടാകുകയുമായിരുന്നു. തുടർന്ന് സ്‌ത്രീകളുടെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറുകയും അവിടെ വച്ച് കുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു. തുടർന്ന് പ്രശ്‌നങ്ങൾ ഒത്തുതീർപ്പാക്കി യുവതിയെ തിരികെ അയച്ചു. എന്നാൽ യുവതി നൽകിയ പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തുടർന്നും ഇരുവരും തർക്കത്തിലേർപ്പെട്ടു. തുടർന്ന് യുവതി കോടതിയെ സമീപിക്കുകയായിരുന്നു.

വിഷയത്തിൽ കേസ് നടക്കുന്നതിനിടെ പ്രതി മകളെ കക്കലേശ്വര കുന്നിലേക്ക് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. കുഞ്ഞിനെ കാണാതായതിനെ തുടർന്ന് സംശയം തോന്നിയ യുവതി തുടർന്ന് പൊലീസിൽ പരാതിപ്പെടുകയും പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.