ETV Bharat / bharat

15 വയസുകാരിയെ ചുറ്റിക കൊണ്ട് ആക്രമിച്ച ശേഷം ബലാത്സംഗം ചെയ്‌തു ; പ്രതി പിടിയിൽ - ശ്രീ റാം ചൗക്ക്

പൊലീസ് പിടിയിലായത് ശ്രീ റാം ചൗക്ക് സ്വദേശി ഗെയ്‌ക്ക്‌വാദ് (30)

Man rapes teenage girl  ബലാത്സംഗം  ഗെയ്ക്വാദ്  പീഡനം  ശ്രീ റാം ചൗക്ക്  ഉല്ലാസ്‌നഗർ റെയിൽവേ സ്റ്റേഷൻ
15 വയസുകാരിയെ ചുറ്റിക കൊണ്ട് ആക്രമിച്ച ശേഷം ബലാത്സംഗം ചെയ്‌ത പ്രതി പിടിയിൽ
author img

By

Published : Sep 12, 2021, 9:22 PM IST

മുംബൈ : മഹാരാഷ്‌ട്രയിലെ താനെ ഉല്ലാസ്‌നഗർ റെയിൽവേ സ്റ്റേഷനിൽ 15 കാരിയെ ചുറ്റിക കൊണ്ട് ക്രൂരമായി മർദിച്ചശേഷം ബലാത്സംഗത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ. ശ്രീ റാം ചൗക്ക് സ്വദേശി ഗെയ്‌ക്ക്‌വാദ് (30) ആണ് പൊലീസിന്‍റെ പിടിയിലായത്.

ഷിർദിയിൽ നിന്ന് രണ്ട് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് പോകുന്ന വഴിക്കാണ് ഉല്ലാസ് നഗർ സ്റ്റേഷനിലെ സ്കൈവാക്കറിൽ വച്ച് പ്രതി പെണ്‍കുട്ടിയുടെ തലയിൽ ചുറ്റിക കൊണ്ട് അടിക്കുന്നത്. രക്ഷിക്കാൻ വന്ന സുഹൃത്തുക്കളെയും ഇയാൾ ഭീഷണിപ്പെടുത്തി. തുടർന്ന് ഇയാൾ പെണ്‍കുട്ടിയെ ബലമായി അടുത്തുള്ള ചേരിയിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.

ALSO READ: മുംബൈ 'നിര്‍ഭയ' മോഡല്‍ പീഡനം : സിസിടിവി ദൃശ്യങ്ങൾ പുറത്ത്

പിറ്റേദിവസം പ്രതി സമീപത്തില്ലാത്ത സമയം നോക്കി പെണ്‍കുട്ടി അവിടെ നിന്ന് ഓടി രക്ഷപ്പെട്ട് വീട്ടുകാരോട് കാര്യം പറഞ്ഞു. തുടർന്ന് വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. ഇയാൾക്കെതിരെ പോക്സോ, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.