ETV Bharat / bharat

കടവും വാക്കുതർക്കവും ; ഭാര്യയെയും രണ്ട് പെൺമക്കളെയും ചുറ്റിക കൊണ്ടടിച്ച് കൊലപ്പെടുത്തി യുവാവ് - father killed daughters

Man killed wife and two daughters in Jaipur : ജയ്‌പൂരിലെ കർധാനിയിലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. പ്രതി അമിത് കുമാർ എന്ന കരൺ യാദവിനെ പൊലീസ് പിടികൂടി

Jaipur  Man killed wife and two daughters in Jaipur  Man killed wife and two daughters  murder  crime news  Man killed wife and two daughters over debts  Man killed wife daughters over domestic disputes  ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി യുവാവ്  ഭാര്യയെ കൊലപ്പെടുത്തി യുവാവ്  ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി യുവാവ്  Man killed wife  father killed daughters
Man killed wife and two daughters in Jaipur
author img

By ETV Bharat Kerala Team

Published : Nov 20, 2023, 1:27 PM IST

ജയ്‌പൂർ (രാജസ്ഥാൻ) : ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി യുവാവ്. രാജസ്ഥാന്‍റെ തലസ്ഥാനമായ ജയ്‌പൂരിലെ കർധാനി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. അമിത് കുമാർ എന്ന കരൺ യാദവാണ് ഭാര്യ കിരണിനെയും രണ്ട് പെൺമക്കളെയും അതിക്രൂരമായി കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് പിടികൂടി (Man killed wife, two daughters over debts and domestic disputes).

നവംബർ 17ന് രാത്രി ആയിരുന്നു പ്രതി കൃത്യം നടത്തിയത്. ചുറ്റിക കൊണ്ട് ആക്രമിച്ചാണ് ഇയാൾ മൂന്നുപേരെയും കൊലപ്പെടുത്തിയത്. കടബാധ്യതയും കുടുംബ വഴക്കും മൂലമാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.

ഉത്തർപ്രദേശിലെ ഫത്തേപൂർ സ്വദേശിയാണ് കരൺ യാദവ്. ഇയാൾ ഭാര്യ കിരണിനും രണ്ട് പെൺമക്കൾക്കും ഒപ്പം കർധാനിയിലെ സർന ദുംഗർ ഏരിയയിൽ വാടകയ്‌ക്ക് താമസിച്ച് വരികയായിരുന്നു. ഇവിടെ വച്ചാണ് നവംബർ 17 ന് പ്രതി കൃത്യം നടത്തിയതെന്ന് കർധാനി പൊലീസ് സ്റ്റേഷൻ ഓഫിസർ ഉദയ് സിംഗ് തിങ്കളാഴ്‌ച പറഞ്ഞു.

നവംബർ 17 ന് രാത്രി ഭാര്യ കിരണിനെയും മൂത്ത മകളെയും കൊലപ്പെടുത്തി ഇയാൾ മൃതദേഹം മുറിയിൽ സൂക്ഷിക്കുകയായിരുന്നു. അടുത്ത ദിവസം പകൽ മുഴുവൻ ഇളയ മകളുമൊത്ത് പ്രദേശത്ത് ചുറ്റിക്കറങ്ങിയ പ്രതി രാത്രി വീട്ടിലെത്തിയ ശേഷം മറ്റൊരു മുറിയിൽ കിടന്നുറങ്ങി. തുടർന്ന് ഞായറാഴ്‌ച പുലർച്ചെ ഇളയ മകളെയും കൊലപ്പെടുത്തി മൃതദേഹം അവിടെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.

പ്രതി തിടുക്കത്തിൽ വീട്ടിൽ നിന്ന് ഇറങ്ങുന്നതും മുറി പൂട്ടിക്കിടക്കുന്നതും കണ്ട് സംശയം തോന്നിയ അയൽക്കാർ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് നടുക്കുന്ന കൊലപാതക വിവരം പുറത്തറിയുന്നത്. പിന്നാലെ പ്രതിയുടെ മൊബൈൽ ലൊക്കേഷൻ ട്രാക്ക് ചെയ്‌ത് പൊലീസ് കനക്‌പുര റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇയാളെ പിടികൂടി.

ഇരുവരുടേതും പ്രണയവിവാഹം ആയിരുന്നുന്നെന്നും ഇവർക്ക് കടബാധ്യത ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഒരു വീട്ടിൽ തന്നെയുള്ള മൂന്ന് മുറികളിൽ ഒന്നിലാണ് പ്രതിയും കുടുംബവും താമസിച്ചിരുന്നത്. അതേ വീടിന്‍റെ മറ്റ് മുറികളിൽ മറ്റ് താമസക്കാർ ഉണ്ടായിരുന്നു.

ശനിയാഴ്‌ച ഭാര്യയെയും മൂത്ത മകളെയും കാണാഞ്ഞതിനെ തുടർന്ന് അയൽവാസികൾ ചോദിച്ചപ്പോൾ ഭാര്യക്ക് സുഖമില്ലെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ആണ് ഇയാൾ മറുപടി നൽകിയത്. പിറ്റേന്ന് മുറികൾ പൂട്ടി തിടുക്കത്തിൽ പോവുകയും ചെയ്‌തു. ഇതോടെ സംശയം തോന്നിയ സമീപവാസികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

READ ALSO: മദ്യലഹരിയില്‍ തര്‍ക്കം ; ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

ഭാര്യാസഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട് കരൺ യാദവും കൊല്ലപ്പെട്ട കിരണും തമ്മിൽ തർക്കം നടന്നിരുന്നതായും പൊലീസ് പറയുന്നു. അതേസമയം കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ എത്തി ഇന്ന് പോസ്റ്റ്‌മോർട്ടം നടത്തും. നിലവിൽ മൃതദേഹങ്ങൾ കൺവതിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.