ETV Bharat / bharat

തന്നോട് സംസാരിക്കുന്നില്ല, 46 കാരന്‍ കൗമാരക്കാരിയെ പേപ്പര്‍ കട്ടര്‍ കൊണ്ട് കൊലപ്പെടുത്തി - തന്നോട് സംസാരം നിര്‍ത്തിയതില്‍ അരിശംപൂണ്ട് ഗുജറാത്തിലെ ഖേഡയില്‍ നാല്‍പത്തിയാറുകാരന്‍ കൗമാരക്കാരിയെ ആക്രമിച്ച് കൊലപ്പെടുത്തി

ഇഷ്‌ടം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് തന്നോട് സംസാരം നിര്‍ത്തിയതില്‍ അരിശംപൂണ്ട് ഗുജറാത്തിലെ ഖേഡയില്‍ 46കാരന്‍ കൗമാരക്കാരിയെ ആക്രമിച്ച് കൊലപ്പെടുത്തി

Man Kill Teen Girl  Man Kill Teen Girl in Gujarat  Man Kill Teen Girl in Gujarat Kheda when stop talking  Man killed Girl in Gujarat when she stopped talk with him  നാല്‍പത്തിയാറുകാരന്‍ കൗമാരക്കാരിയെ ആക്രമിച്ച് കൊലപ്പെടുത്തി  തന്നോട് മിണ്ടാത്തതിലുള്ള ദേഷ്യത്തില്‍ നാല്‍പത്തിയാറുകാരന്‍ കൗമാരക്കാരിയെ ആക്രമിച്ച് കൊലപ്പെടുത്തി  ഇഷ്‌ടം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന്  ഗുജറാത്തിലെ ഖേഡയില്‍ നാല്‍പത്തിയാറുകാരന്‍ കൗമാരക്കാരിയെ ആക്രമിച്ച് കൊലപ്പെടുത്തി  തന്നോട് സംസാരം നിര്‍ത്തിയതില്‍ അരിശംപൂണ്ട് ഗുജറാത്തിലെ ഖേഡയില്‍ നാല്‍പത്തിയാറുകാരന്‍ കൗമാരക്കാരിയെ ആക്രമിച്ച് കൊലപ്പെടുത്തി  പെൺകുട്ടി
തന്നോട് മിണ്ടാത്തതിലുള്ള ദേഷ്യത്തില്‍ നാല്‍പത്തിയാറുകാരന്‍ കൗമാരക്കാരിയെ ആക്രമിച്ച് കൊലപ്പെടുത്തി
author img

By

Published : Aug 18, 2022, 10:22 PM IST

ഖേഡ(ഗുജറാത്ത്) : തന്നോട് സംസാരിക്കുന്നത് നിര്‍ത്തിയതിനെച്ചൊല്ലി കൗമാരക്കാരിയെ 46 കാരന്‍ കൊലപ്പെടുത്തി. മരുമകളുടെ സുഹൃത്തായ പെൺകുട്ടിയോട് ഇഷ്‌ടം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് അവള്‍ സംസാരം നിര്‍ത്തിയതില്‍ അരിശംപൂണ്ടാണ് 46 കാരനായ രാജു പട്ടേൽ കൗമാരക്കാരിയെ കൊലപ്പെടുത്തിയത്. ബുധനാഴ്ച (17.08.2022) വൈകുന്നേരം ട്രാജ് ഗ്രാമത്തിലെത്തിയ ഇയാള്‍ പേപ്പർ കട്ടർ ഉപയോഗിച്ച് പതിനാറുകാരിയെ ആക്രമിച്ച് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് ഖേഡ പൊലീസ് സൂപ്രണ്ട് രാജേഷ് ഗാധിയ പറഞ്ഞു.

'പെണ്‍കുട്ടി സുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങുന്ന വഴി ശീതളപാനീയങ്ങൾ കുടിക്കാനായി ഒരു കടയില്‍ നിന്നു. ഈ സമയത്ത് ഒരു സ്‌റ്റേഷനറി കടയിൽ നിന്ന് വാങ്ങിയ പേപ്പർ കട്ടർ ഉപയോഗിച്ച് പട്ടേൽ അവളെ ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കഴുത്തും കൈത്തണ്ടയും മുറിച്ച ശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടു. പെൺകുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു' - എസ് പി വിശദീകരിച്ചു. ഇന്ന് (18.08.2022) രാവിലെ പട്ടേലിനെ പിടികൂടിയതായും അദ്ദേഹം വ്യക്തമാക്കി.

പ്രതി രാജു പട്ടേൽ വിവാഹമോചിതനാണ്. ഗ്രാമത്തിൽ അമ്മയുടെയും ജ്യേഷ്ഠന്റെയും കുടുംബത്തോടൊപ്പമായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. മരുമകളെ സന്ദർശിക്കാനെത്തുന്ന പെൺകുട്ടി ഇയാളോടും സംസാരിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇയാളില്‍ നിന്ന് അനുചിതമായ പെരുമാറ്റമുണ്ടായതിനെ തുടര്‍ന്ന് പെണ്‍കുട്ടി ഇവരുടെ വീട്ടില്‍ വരുന്നത് നിര്‍ത്തി. ഇതില്‍ ദേഷ്യംപൂണ്ടാണ് പ്രതി പെണ്‍കുട്ടിയെ ആക്രമിച്ച് കൊലപ്പെടുത്തിയതെന്നും പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.