ETV Bharat / bharat

Video |വസ്‌ത്രത്തിന് ലിംഗഭേദമില്ല, കറുത്ത സ്‌കേർട്ടിൽ ലോക്കൽ ട്രെയിനിൽ റാംപ് വാക്ക് നടത്തി ഗേ യുവാവ്

' Theguyinaskirt ' എന്ന ഇൻസ്‌റ്റഗ്രാം പേജിലൂടെ താരമായ ശിവം ഭരദ്വാജിന്‍റെ ഏറ്റവും പുതിയ റീൽ വെറലാകുന്നു. എല്ലാ തരം വസ്‌ത്രങ്ങളും എല്ലാവർക്കും ഉപയോഗിക്കാം എന്ന വീക്ഷണത്തിലാണ് പുതിയ റീൽ തയ്യാറാക്കിയതെന്ന് ശിവം.

Man in skirt  man performed ramp waik in train  national news  ramp walk in Mumbai local train  gender stereotypes man did ramp walk in train  Man in skirt Insta reel  viral reel  Theguyinaskirt  gender stereotypes  കറുത്ത സ്‌കേർട്ടിൽ ലോക്കൽ ട്രെയിനിൽ റാംപ് വാക്ക്  ലോക്കൽ ട്രെയിനിൽ റാംപ് വാക്ക് നടത്തി ഗേ യുവാവ്  ഗേ യുവാവിന്‍റെ റാംപ് വാക്ക്  വൈറൽ റീൽ  ശിവം ഭരദ്വാജിന്‍റെ ഏറ്റവും പുതിയ റീൽ  കറുത്ത സ്‌കേർട്ടിൽ ശിവം ഭരദ്വാജ്  ശിവം ഭരദ്വാജ്  എൽജിബിടിക്യു  lgbtq
റാംപ് വാക്ക് നടത്തി ഗേ യുവാവ്
author img

By

Published : Mar 22, 2023, 10:51 PM IST

മുംബൈ : കറുത്ത സ്‌കേർട്ടിൽ ലോക്കൽ ട്രെയിനിന്‍റെ കംപാർട്ട്‌മെന്‍റിലൂടെ റാംപ്‌ വാക്ക് നടത്തിയ യുവാവിന്‍റെ വീഡിയോ ഇൻസ്‌റ്റഗ്രാമിൽ വൈറലാകുന്നു. ' Theguyinaskirt ' എന്ന ഇൻസ്‌റ്റഗ്രാം പേജിന്‍റെ ഉടമയായ ശിവം ഭരദ്വാജ് ഒരു കറുത്ത സ്‌കേർട്ടിൽ കംപാർട്ടുമെന്‍റുകൾക്ക് കുറുകെ നടക്കുന്നത് കണ്ട് യാത്രക്കാർ അമ്പരന്നു. 73,000 ലധികം ലൈക്കുകളും 1800 ലധികം കമന്‍റുകളുമാണ് പ്രസ്‌തുത വീഡിയോയ്‌ക്ക് ശിവം നേടിയെടുത്തത്.

റീൽ ഉണ്ടാക്കാനുള്ള എന്‍റെ ശ്രമം ആളുകൾ അമ്പരപ്പോടെയാണ് കണ്ടുനിന്നത്. അവരുടെ പ്രതികരണങ്ങൾ വളരെ രസകരമായിരുന്നു. ലോക്കൽ ട്രെയിനിലെ റാംപ് വാക്ക് ആ ട്രെയിനിൽ കണ്ടുനിന്ന എല്ലാ യാത്രക്കാരെയും ഞെട്ടിച്ചു. ചിലർ കണ്ണുമിഴിച്ച് നിന്നപ്പോൾ കൂട്ടത്തിൽ ഒരാൾ വന്ന് എന്‍റെ അടുത്തിരിക്കുകയും ഞാൻ ഒരു കലാകാരനാണോ എന്ന് ചോദിക്കുകയും ചെയ്‌തു.

മേക്കപ്പും വസ്‌ത്രങ്ങളും ലിംഗഭേദത്തിൽ പരിമിതമല്ല : ആ ചോദ്യത്തിലൂടെ ഞാൻ ചെയ്യുന്നതിന്‍റെ മൂല്യം ചിലർക്കെങ്കിലും മനസിലാകുന്നുണ്ട് എന്നറിഞ്ഞതിൽ വളരെ സന്തോഷം തോന്നിയെന്നും ശിവം മാധ്യമങ്ങളോട് പറഞ്ഞു. എൽജിബിടിക്യു കമ്മ്യൂണിറ്റിയുടെ ഭാഗമായ 24 കാരനായ ശിവം ലിംഗ നിഷ്‌പക്ഷതയെ പിന്തുണയ്‌ക്കുന്ന ഒരു സ്വവർഗാനുരാഗിയായാണ് സ്വയം പരിചയപ്പെടുത്തുന്നത്. മേക്കപ്പും സ്‌കേർട്ട് പോലുള്ള വസ്‌ത്രങ്ങളും ഒരു ലിംഗഭേദത്തിലും പരിമിതപ്പെടുത്തരുതെന്ന് താൻ വിശ്വസിക്കുന്നതായി ഉത്തർപ്രദേശിലെ മീററ്റ് സ്വദേശികൂടിയായ യുവാവ് പറഞ്ഞു.

also read: ആ ജനനം തടുക്കാൻ ഭൂകമ്പത്തിനും ആയില്ല ; സിസേറിയൻ പൂർത്തിയാക്കി അനന്ത്‌നാഗ്‌ ജില്ലയിലെ ഡോക്‌ടർമാർ

പുരുഷന്മാർക്കും സ്‌കേർട്ട് ധരിക്കാം. ഇന്ത്യൻ സമൂഹത്തിൽ അത്തരത്തിൽ കണ്ടിട്ടില്ലാത്തിനാൽ ചുറ്റുമുള്ള ആളുകൾക്ക് ഇത് കൗതുകകരമായിരിക്കും. ഒരു ആൺകുട്ടി പാവാട ധരിക്കുന്നുവെന്ന് വിശ്വസിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. എന്നാൽ കാലം മാറിക്കൊണ്ടിരിക്കുകയാണെന്ന് ശിവം പറഞ്ഞു. സ്‌ത്രീകൾക്ക് പാന്‍റ്‌സും സ്യൂട്ടും ധരിക്കാമെങ്കിൽ പുരുഷന്മാർക്ക് സ്‌കേർട്ടും ധരിക്കാം.

also read: സാക്കിർ നായിക്കിനെ ഇന്ത്യയിലേക്ക് നാടുകടത്തിയേക്കും ; ഒമാന്‍ അധികൃതരെ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ബന്ധപ്പെട്ടതായി റിപ്പോര്‍ട്ട്

സ്‌കേർട്ട് ധരിക്കുന്നത് പുരുഷത്വത്തെ ബാധിക്കില്ല : അത് അവരുടെ പുരുഷത്വത്തെ ബാധിക്കില്ല. നിങ്ങൾ ഒരു പുരുഷനാണെങ്കിൽ നിങ്ങൾ സ്‌കേർട്ട് ധരിച്ചാലും പുരുഷനായി തന്നെ തുടരുമെന്നും യുവാവ് കൂട്ടിച്ചേർത്തു. ഫാഷൻ മേഖലയിൽ കാര്യമായി മുന്നോട്ട് പോകാനാണ് ആഗ്രഹിച്ചതെങ്കിലും മാതാപിതാക്കളുടെ ഭാഗത്തുനിന്ന് സ്വീകാര്യതയും അംഗീകാരവും എളുപ്പത്തിൽ ലഭിച്ചില്ല. 19 വയസുള്ളപ്പോൾ അച്ഛന്‍റെ ആഗ്രഹത്തിന് വിരുദ്ധമായി ഫാഷൻ കണ്ടന്‍റുകൾ ചെയ്യാൻ തുടങ്ങി.

എതിർപ്പുകൾ അവഗണിച്ച് ചെയ്‌ത വീഡിയോ : ഇതോടെ വീട് വിട്ടിറങ്ങാൻ രക്ഷിതാക്കൾ ആവശ്യപ്പെട്ടു. മീററ്റിൽ നിന്ന് ഒരു സുഹൃത്തിനായി സ്‌കേർട്ട് വാങ്ങിയ കാലത്ത് തുടങ്ങിയതാണ് സ്‌കേർട്ടിനോടുള്ള താൽപര്യം. പിന്നീട് ആ വേഷത്തിൽ ഒരു വീഡിയോ ചെയ്യണമെന്ന് തോന്നി. സുഹൃത്തുക്കൾ പലരും എതിർത്തെങ്കിലും ചെയ്യണമെന്നത് ആഗ്രഹമായിരുന്നു.

വീഡിയോ വൈറലായതോടെ ' theguyinaskirt ' എന്ന പേജ് ശ്രദ്ധിക്കപ്പെട്ടു. വീഡിയോ കണ്ട 90 ശതമാനം ആളുകളും പോസിറ്റീവായാണ് പ്രതികരിച്ചത്. അത് തന്നെ വളരെ ആശ്ചര്യപ്പെടുത്തിയെന്നും യുവാവ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.