ജയ്പൂർ: പാകിസ്ഥാൻ ചാരന് സുപ്രധാന വിവരങ്ങൾ കൈമാറിയെന്നാരോപിച്ച് യുവാവിനെ അറസ്റ്റ് ചെയ്ത് രാജസ്ഥാൻ തീവ്രവാദ വിരുദ്ധ സ്ക്വാഡും ഇന്‍റലിജന്‍സ് ഏജൻസിയുടെ ജയ്പൂർ യൂണിറ്റും. ഇന്ത്യൻ സൈന്യം ആയുധങ്ങളും വെടിക്കോപ്പുകളും പരീക്ഷിക്കുന്ന ജോധ്പൂരിലെ ഒരു പ്രദേശത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. ഇന്ത്യൻ സൈന്യത്തിന്‍റെ വിവരങ്ങൾ പാകിസ്ഥാൻ ഇന്‍റലിജന്‍സ് ഏജൻസിയുമായി പങ്കുവെച്ചതായാണ് ആരോപണം.
Also read: രാജസ്ഥാന്‍ മന്ത്രിസഭ പുനസംഘടന നീളാന്‍ സാധ്യത
പാകിസ്ഥാൻ ഇന്‍റജിലന്‍സ് ഏജന്‍റ് യുവാവുമായി സാമൂഹിക മാധ്യമം വഴി സൗഹൃദം സ്ഥാപിച്ചാണ് കരസേന ഉൾപ്പെടെയുള്ള വിവിധ സർക്കാർ സംഘടനകളുടെ സുപ്രധാന വിവരങ്ങൾ ശേഖരിച്ചത്. ഇതൊരു ഹണിട്രാപ്പാണെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. യുവാവ് കുറച്ച് ദിവസമായി തീവ്രവാദ വിരുദ്ധ സ്ക്വാഡിന്‍റെ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് കോൾ റെക്കോർഡുകളുടെ അടിസ്ഥാനത്തിൽ രാജസ്ഥാൻ എടിഎസ് വിഭാഗം അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു.
അതേസമയം ഏജൻസികളുടെ സംയുക്ത ചോദ്യം ചെയ്യൽ ജയ്‌സാൽമീറിൽ നടക്കുകയാണ്. കൂടാതെ ഇയാൾ പാകിസ്ഥാൻ ഏജന്‍റിന് കൈമാറിയ വിവരം കണ്ടെത്താൻ സുരക്ഷാ ഏജൻസികൾ ശ്രമിക്കുകയാണ്.