ETV Bharat / bharat

75 വിവാഹം, കടത്തിയത് 200ഓളം പെൺകുട്ടികളെ ; പെൺവാണിഭ കേസ് പ്രതി അറസ്റ്റിൽ

author img

By

Published : Oct 5, 2021, 2:49 PM IST

ബംഗ്ലാദേശ് ജസോർ സ്വദേശിയായ മുനീർ എന്ന മുനിറുൾ ആണ് മധ്യപ്രദേശ് പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ (എസ്ഐടി) പിടിയിലായത്

SIT  Madhya Pradesh  Prostitution Ring  Madhya Pradesh Police  Man held for trafficking 200 Bangladeshi girls  200 Bangladeshi girls  trafficking  Man held for trafficking 200 Bangladeshi girls had married 75 girls in madhya pradesh  trafficking 200 Bangladeshi girls  man married 75 girls  madhya pradesh  munir  munirul  മുനീർ  മുനിറുൾ  പെൺവാണിഭ കേസ്  പെൺവാണിഭം  വേശ്യാവൃത്തി  മനുഷ്യക്കടത്ത്  flesh trade  human trafficking  ബംഗ്ലാദേശി  ബംഗ്ലാദേശി പെൺകുട്ടികൾ
Man held for trafficking 200 Bangladeshi girls had married 75 girls in madhya pradesh

ഇൻഡോർ : പെൺവാണിഭ കേസിൽ ബംഗ്ലാദേശ് സ്വദേശി ഗുജറാത്തിൽ അറസ്റ്റിൽ. 200ഓളം ബംഗ്ലാദേശി പെൺകുട്ടികളെ കടത്തിയ ഇയാൾ 75 പേരെ വിവാഹം കഴിച്ചതായും പൊലീസ് അറിയിച്ചു. സംഭവത്തിൽ ബംഗ്ലാദേശിലെ ജസോർ സ്വദേശിയായ മുനീർ എന്ന മുനിറുൾ ആണ് മധ്യപ്രദേശ് പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ (എസ്ഐടി) പിടിയിലായത്. പ്രതിയെ ചോദ്യം ചെയ്‌തതിൽ പെൺകുട്ടികളെ ഇൻഡോർ നഗരത്തിൽ കൊണ്ടുവന്ന് വേശ്യാവൃത്തിക്ക് നിർബന്ധിച്ചതായും തെളിഞ്ഞു.

നേരത്തേ സമാനമായ കേസിൽ ഒരു സെക്‌സ് റാക്കറ്റ് സംഘത്തെ കണ്ടെത്തിയിരുന്നതായി വിജയ് നഗർ പൊലീസ് പറയുന്നു. അതിൽ ബംഗ്ലാദേശിൽ നിന്നുള്ള 21 പെൺകുട്ടികളെ രക്ഷപ്പെടുത്തിയതായും സംഭവത്തിൽ സാഗർ എന്ന സാൻഡോ, അഫ്രീൻ, അമ്രീൻ എന്നിവരെ കസ്റ്റഡിയിലെടുത്തതായും പൊലീസ് കൂട്ടിച്ചേർത്തു. അന്ന് മുനീർ ഒളിവിലായിരുന്നതിനാൽ കണ്ടെത്താനായിരുന്നില്ല.

ALSO READ: പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്‌ത കേസില്‍ നാല് പേര്‍ അറസ്റ്റില്‍

അറസ്റ്റിലായ മുനീർ മൂർഷിദാബാദ് വഴി ബംഗ്ലാദേശ് അതിർത്തിയിലെ ഒരു അഴുക്കുചാൽ വഴിയാണ് പെൺകുട്ടികളെ ഇന്ത്യയിലെത്തിച്ചിരുന്നത്. ഇതിനായി അതിർത്തിക്കടുത്തുള്ള കുഗ്രാമങ്ങളിൽ താമസിക്കുന്ന ഏജന്‍റുമാരുടെ സഹായവും നേടിയിരുന്നു. കൂടാതെ അതിർത്തിയിൽ നിയോഗിച്ചിട്ടുള്ള സൈനികർക്ക് കൈക്കൂലിയായി പ്രതി 25,000 രൂപ നൽകിയാണ് രാജ്യത്തൊട്ടാകെയുള്ള നിരവധി നഗരങ്ങളിലേക്ക് ധാരാളം പെൺകുട്ടികളെ കടത്തിയിരുന്നതെന്നും പൊലീസ് കണ്ടെത്തി.

75 പേരെ വിവാഹം ചെയ്‌ത ഇയാൾ അവരിൽ ഭൂരിഭാഗം പെൺകുട്ടികളെയും വിറ്റു. മിക്ക പെൺകുട്ടികളും ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ളവരാണ്. ഇതിനുപിന്നിൽ വലിയൊരു ശൃംഖല പ്രവർത്തിക്കുന്നതായും സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ട ഒരു സംഘം കൊൽക്കത്തയിലും മുംബൈയിലും പെൺകുട്ടികൾക്ക് പരിശീലനം നൽകിയിരുന്നതായും പ്രതി വെളിപ്പെടുത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.