ബെംഗളൂരു (കർണാടക) : ജയനഗറിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം. ജയനഗർ സൗത്ത് എൻഡ് സർക്കിളിന് സമീപമുള്ള ബെംഗളൂരു സൗത്ത് ഡിവിഷൻ ഡിസിപി ഓഫിസിന് മുന്നിൽ വച്ചാണ് 26കാരി ലൈംഗികാതിക്രമത്തിനിരയായത്. നവംബർ 26ന് രാത്രിയാണ് സംഭവം.
ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ പിന്തുടർന്നെത്തിയ പ്രതി യുവതിയെ ഡിസിപി ഓഫിസിന് മുൻപിൽ തടഞ്ഞുനിർത്തുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നു. പ്രതി യുവതിയുടെ വസ്‌ത്രങ്ങൾ വലിച്ചുകീറുകയും അസഭ്യമായി സംസാരിക്കുകയും ചെയ്‌തു. യുവതി ബഹളംവച്ചതോടെ ഇയാൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായും പരാതിയിൽ പറയുന്നു.
ജയനഗർ പൊലീസ് സ്റ്റേഷനിൽ യുവതി പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി മുന്‍നിര്‍ത്തി അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Also read: ജോലി കഴിഞ്ഞ് മടങ്ങവേ യാത്രാക്കാരിക്ക് നേരെ ഓട്ടോ ഡ്രൈവറുടെ ലൈംഗികാതിക്രമം; പ്രതി റിമാൻഡിൽ
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതിയോട് ലൈംഗികാതിക്രമം : ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതിയോട് ഓട്ടോ ഡ്രൈവറുടെ ലൈംഗികാതിക്രമം (Sexually Assaulting A Lady Passenger). മുട്ടത്തറ പരുത്തിക്കുഴി സ്വദേശി മുഹമ്മദ് ജിയാസാണ് (33) കേസിലെ പ്രതി (Accused Remanded For Sexually Assaulting A Lady Passenger).
ജോലി കഴിഞ്ഞ് അട്ടക്കുളങ്ങരയിൽ (attakulangara) നിന്ന് വീട്ടിലേക്ക് പോകാനായി യുവതി ഓട്ടോയിൽ കയറുകയായിരുന്നു. ഓട്ടോ ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് പ്രതി യുവതിയെ ആളൊഴിഞ്ഞ റോഡിലേക്ക് എത്തിച്ച ശേഷം അശ്ലീല ചുവയോടെ സംസാരിക്കാൻ ആരംഭിച്ചു.
മോശമായ പെരുമാറ്റത്തെ തുടർന്ന് പലതവണ യുവതി വാഹനം നിർത്താൻ ഡ്രൈവറോട് ആവശ്യപ്പെട്ടു. എന്നാൽ പ്രതി വാഹനം നിർത്തിയില്ല. തുടർന്ന് മുട്ടത്തറ ക്ഷേത്രത്തിന് സമീപത്ത് ആളൊഴിഞ്ഞ റോഡിൽ വാഹനം നിർത്തി യുവതിയോട് പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു (Sexually Assaulting)
അവിടെ നിന്ന് യുവതിയെ ഭീഷണിപ്പെടുത്തി ബീമാപ്പള്ളി ഭാഗത്ത് ഒരു ലോഡ്‌ജിൽ എത്തിക്കാനുമായിരുന്നു പ്രതിയുടെ ശ്രമം. എന്നാൽ, ഇതിനിടെ യുവതിയുടെ നിലവിളി കേട്ട സ്വകാര്യ സ്ഥാപനത്തിലെ സുരക്ഷ ജീവനക്കാരനെത്തി രക്ഷപ്പെടുത്തി. പ്രതി സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. പോക്സോ അടക്കം 9 കേസുകളിലെ പ്രതിയാണ് ജിയാസ്.