ETV Bharat / bharat

ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് - ഗുജറാത്ത് കൊലപാതകം

ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലാണ് സംഭവം. വാഹനാപകടം എന്ന തരത്തിലാണ് കൊലപാതകം നടത്തിയത്.

Man gets wife killed  murder case news  കൊലപാതകം വാര്‍ത്തകള്‍  ഗുജറാത്ത് കൊലപാതകം  ഇൻഷുറൻസ് തട്ടിപ്പ്
ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്
author img

By

Published : Feb 7, 2021, 2:20 AM IST

ഗാന്ധിനഗര്‍: 60 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കുന്നതിനായി ഭാര്യയെ കൊന്ന ചാര്‍ട്ടേര്‍ഡ് അക്കൗണ്ടിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ലളിത് ടാങ് എന്നയാളാണ് അറസ്റ്റിലായത്. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലാണ് സംഭവം. വാഹനാപകടം എന്ന തരത്തിലാണ് കൊലപാതകം നടത്തിയത്. കഴിഞ്ഞ വർഷം ഡിസംബർ 26നാണ് ഭിൽഡി പൊലീസ് സ്റ്റേഷനിൽ ഒരു വാഹനാപകടം രജിസ്റ്റര്‍ ചെയ്‌തത്. ദക്ഷാബെൻ ടാങ് എന്ന യുവതിയാണ് അപടകടത്തില്‍ മരിച്ചത്. എന്നാല്‍ സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.

ഫോള്‍ രേഖകള്‍ കേന്ദ്രീകരിച്ച നടന്ന അന്വേഷണമാണ് കൊലപാതകത്തിന്‍റെ ചുരുളഴിച്ചത്. ഭര്‍ത്താവായ ലളിത് ടാങ് കിരിട് മാലി എന്നയാള്‍ക്ക് രണ്ട് ലക്ഷം രൂപ കൊടുത്താണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മൂന്ന് മാസം മുമ്പാണ് ഭാര്യയുടെ പേരില്‍ 60 ലക്ഷത്തിന്‍റെ ഇൻഷുറൻസ് എടുത്തത്. ഈ തുക കൈക്കലാക്കുകയായിരുന്നു ലക്ഷ്യം.

ഡിസംബര്‍ 26ന് രാവിലെ ലളിത് ടാങും ദക്ഷാബെൻ ടാങും അമ്പലത്തില്‍ പോയി. ഈ വിവരം ലളിത് കിരിടിനെ അറിയിച്ചിരുന്നു. ഇരുവരും റോഡിലൂടെ നടന്നപ്പോള്‍ ലളിത് തന്ത്രപരമായി ഭാര്യയുമായി അകലം പാലിച്ച് നടന്നു. പിന്നില്‍ നിന്ന് അമിത വേഗത്തില്‍ കാറോടിച്ചെത്തിയ കിരിട് യുവതിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. യുവതി സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. സംഭവുമായി ബന്ധമുള്ള മറ്റുള്ളവര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.