ഹൈദരാബാദ്: ഒരേ വിവാഹ വേദിയിൽ താൻ സ്‌നേഹിച്ച രണ്ട് പെൺകുട്ടികളെയും ഒരേ സമയം വിവാഹം ചെയ്‌ത് തെലങ്കാന സ്വദേശി അർജുൻ. തെലങ്കാനയിലെ ആദിലാബാദ് ജില്ലയിലാണ് ഈ വിചിത്ര സംഭവം നടന്നത്.
അധ്യാപക പരിശീലനം പൂർത്തിയാക്കിയ അർജുൻ തന്‍റെ രണ്ട് മുറപ്പെണ്ണുങ്ങളുമായി പ്രണയത്തിലായി. മൂന്നുവർഷമായി ഇരുവരെയും പരസ്‌പരം അറിയിക്കാതെ പ്രണയിക്കുകയായിരുന്നു. തുടർന്ന് വിവാഹത്തിന് ഒരു മാസം മുമ്പാണ് ഇയാൾ ഇരുകുടുംബങ്ങളിലും വിഷയം അവതരിപ്പിച്ചത്. താൻ രണ്ട് പെൺകുട്ടികളുമായും പ്രണയത്തിലാണെന്നും ഇരുവരെയും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും അർജുൻ അറിയിച്ചു.
Also Read: സ്വകാര്യ സ്ഥലത്ത് ചൂതാട്ടം; തെലങ്കാന മന്ത്രിയുടെ സഹോദരൻ പിടിയിൽ
തുടർന്ന് പെൺകുട്ടികളുടെ കുടുംബാംഗങ്ങൾ വില്ലേജ് ഓഫീസറെയും മറ്റ് മുതിർന്നവരെയും സമീപിച്ചു. സംഘർഷങ്ങൾക്കൊടുവിൽ രണ്ട് പെൺകുട്ടികളെയും വിവാഹം കഴിക്കാനുള്ള അർജുന്‍റെ ആവശ്യം കുടുംബാംഗങ്ങളും വില്ലേജ് ഓഫീസറും നാട്ടുകാരും അംഗീകരിക്കുകയായിരുന്നു. ജൂൺ 14നായിരുന്നു ഉഷാ റാണി, സൂര്യകല എന്നിവരുമായുള്ള അർജുന്‍റെ വിവാഹം.