ETV Bharat / bharat

കാർ പൊട്ടിത്തെറിച്ച്‌ യുവാവ് മരിച്ച സംഭവം : സ്‌പ്രേ സാന്നിധ്യം കണ്ടെത്തി ഫൊറന്‍സിക് സംഘം - കേരള പൊലീസ്‌

കൃഷ്‌ണ പ്രകാശ്‌ ആസ്‌മയ്‌ക്ക് ചികിത്സ തേടിയിരുന്നതിനാല്‍ ഇന്‍ഹെയിലറുകള്‍ കാറില്‍ സൂക്ഷിച്ചിരുന്നു.ഇൻഹെയിലറും മൊബൈൽ ഫോണും പൊട്ടിത്തെറിച്ചതാണോ അപകട കാരണമെന്ന് പരിശോധിക്കുന്നുണ്ട്

pta alappuzha  car blast  kerala  forensic department  kerala police  mavelikkara  ആലപ്പുഴ  ആസ്‌മ  ഫോറന്‍സിക് സംഘം  സ്‌പ്രേ  കാർ പൊട്ടിത്തെറിച്ച്‌ യുവാവ് മരിച്ച സംഭവം  മോട്ടോര്‍ വാഹനവകുപ്പ്‌  കാർ  കേരള പൊലീസ്‌  കേരളം
man-dies-on-car-blast-forensic-department-find-new-information
author img

By

Published : Aug 9, 2023, 2:01 PM IST

ആലപ്പുഴ : മാവേലിക്കരയിൽ കാർ പൊട്ടിത്തെറിച്ച് യുവാവ് മരിച്ച സംഭവത്തിൽ വാഹനത്തിനുള്ളില്‍ സ്‌പ്രേയുടെ സാന്നിധ്യം കണ്ടെത്തിയതായി ഫൊറന്‍സിക് സംഘം. സ്‌പ്രേയിലേക്ക് സിഗരറ്റ് ലൈറ്ററില്‍ നിന്ന് തീ പടര്‍ന്നാണോ അപകടം ഉണ്ടായതെന്ന കാര്യം അന്വേഷണ സംഘം വിശദമായി പരിശോധിക്കും. കൃഷ്‌ണ പ്രകാശ്‌ ആസ്‌മയ്‌ക്ക് ചികിത്സ തേടിയിരുന്നതിനാല്‍ ഇന്‍ഹെയിലറുകള്‍ കാറില്‍ സൂക്ഷിച്ചിരുന്നു.

ഇൻഹെയിലറും മൊബൈൽ ഫോണും പൊട്ടിത്തെറിച്ചതാണോ അപകട കാരണം എന്നും പരിശോധിക്കുന്നുണ്ട്. ഇന്‍ഹെയിലറുകള്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്‌ധര്‍ പറയുന്നത്. എന്‍ജിന്‍ ഉള്‍പ്പടെയുള്ള ഭാഗങ്ങളില്‍ തീ പടര്‍ന്നിട്ടില്ലെന്നും പരിശോധനയില്‍ കണ്ടെത്തി.

മോട്ടോര്‍ വാഹനവകുപ്പിന്‍റെ പ്രാഥമിക പരിശോധനയിൽ, ഫ്യൂസ് യൂണിറ്റിലോ ബാറ്ററി ടെര്‍മിനലിലോ തകരാറില്ലെന്ന് വ്യക്തമായിരുന്നു. കാറിൽ പരിശോധന നടത്തിയ ഫൊറന്‍സിക് സംഘം അന്വേഷണ സംഘത്തിന് റിപ്പോര്‍ട്ട് കൈമാറും. മാവേലിക്കര കണ്ടിയൂരില്‍ വാടക വീട്ടിലെ കാർ പോർച്ചിൽ തിങ്കളാഴ്‌ച പുലർച്ചെ ആയിരുന്നു സംഭവം.

ഞായറാഴ്ച പുറത്തുപോയ കൃഷ്‌ണ പ്രകാശ്‌ തിങ്കളാഴ്‌ച പുലർച്ചെ 12:30യോടെയാണ് തിരിച്ച് വീട്ടിലേക്ക് എത്തുന്നത്. കാര്‍ വീട്ടിലേക്ക് കയറ്റുമ്പോൾ വലിയ ശബ്‌ദത്തോടെ പൊട്ടിത്തെറിച്ച് തീ പടരുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചെങ്കിലും കൃഷ്‌ണ പ്രകാശിനെ രക്ഷിക്കാൻ ആയില്ല. ശരീരം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. കൃഷ്ണ പ്രകാശിന്‍റെ ശരീരം കാറിനുളളിൽ സീറ്റ് ബെല്‍റ്റും ഹാന്‍ഡ് ബ്രേക്കും ഇട്ട നിലയിലായിരുന്നു.

also read : Car accident Uttar Pradesh | കാർ താഴ്‌ചയിലേയ്‌ക്ക് മറിഞ്ഞ് അപകടം ; കുട്ടികളടക്കം 6 മരണം, ഡ്രൈവർക്ക് പരിക്ക്

മാവേലിക്കര പുളിമൂട് ജ്യോതി വീട്ടില്‍ കൃഷ്‌ണ പ്രകാശ്‌ (കണ്ണൻ -35) ആണ് മരിച്ചത്. മാവേലിക്കര കണ്ടിയൂർ ഗേൾസ്‌ സ്‌കൂളിന് സമീപം കമ്പ്യൂട്ടർ സ്ഥാപനം നടത്തുകയായിരുന്നു ഇദ്ദേഹം. സംഭവത്തെ കുറിച്ച് പൊലീസ്‌ വിശദമായി അന്വേഷിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.