ചെന്നൈ: തമിഴ്‌നാട്ടിൽ ജെല്ലിക്കെട്ട് ആഘോഷത്തിനിടെ കാളയുടെ കുത്തേറ്റ് ഒരാൾ മരിച്ചു. നവമണി എന്നയാളാണ് മരിച്ചത്. ഇന്നലെ മധുരയിൽ നടന്ന അലങ്കനല്ലൂർ ജെല്ലിക്കെട്ട് മത്സരത്തിലേക്ക് നവമണി തന്‍റെ സുഹൃത്തിന്‍റെ കാളയുമായാണെത്തിയത്. എന്നാൽ അപ്രതീക്ഷിതമായി നവമണിക്ക് കാളയുടെ കുത്തേൽക്കുകയും തുടർന്ന് ജെല്ലിക്കെട്ട് നടക്കുന്ന മൈതാനത്തുള്ള പ്രഥമശുശ്രൂഷ ക്യാമ്പിൽ ചികിത്സ തേടുകയുമായിരുന്നു. പിന്നീട് കൂടുതൽ ചികിത്സയ്‌ക്കായി മധുര ഗവൺമെന്‍റ് രാജാജി ആശുപത്രിയിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തിലായിരുന്ന നവമണി ഇന്ന് പുലർച്ചെയാണ് മരിച്ചത്.
ജെല്ലിക്കെട്ട്: കാളയുടെ കുത്തേറ്റ് ഒരാൾ മരിച്ചു - tamilnadu
തീവ്രപരിചരണ വിഭാഗത്തിലായിരുന്ന നവമണി ഇന്ന് പുലർച്ചെയാണ് മരിച്ചത്.