ഹൈദരാബാദ്: ഷംഷാബാദിലെ രാജീവ്ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡ്രൈയിനേജ് പൈപ്പ്‌ലൈന്‍ വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് ഒരാള്‍ മരിച്ചു. രണ്ട് പേരെ അടിയന്തര വൈദ്യസഹായത്തിന് വിധേയരാക്കി. വ്യാഴാഴ്‌ച ഡ്രൈയിനേജ് പൈപ്പ്‌ലൈനിലെ ചോര്‍ച്ച പരിശോധിക്കുന്നതിനിടെയാണ് സംഭവം.
ഡ്രൈയിനേജ് പൈപ്പ്‌ലൈനിലെ ചോര്‍ച്ച പരിശോധിക്കുന്നതിന്‍റെ ഭാഗമായി മൂന്ന് ജീവനക്കാര്‍ സീലിംഗില്‍ കയറി പൈപ്പിലേക്ക് ആസിഡ് ഒഴിക്കുകയായിരുന്നുവെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫ് പൊലീസ് പ്രകാശ് റെഡ്ഡി അറിയിച്ചു. പുക ശ്വസിച്ച നരസിംഹ റെഡ്ഡിയുടെ ബോധം നഷ്‌ടമാവുകയായിരുന്നു.
Also read: ആംഫോട്ടെറിസിൻ ബി കരിഞ്ചന്തയിൽ വിറ്റ ഒമ്പത് പേർ പിടിയിൽ
മൂന്ന് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നരസിംഹ റെഡ്ഡിയുടെ ജീവന്‍ രക്ഷിക്കാനായില്ലെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് രണ്ട് പേരും സുരക്ഷിതരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.