ഗാന്ധിനഗർ: ഗുജറാത്തിലെ രാജ്കോട്ട് നഗരത്തിൽ വ്യാജ കൊവിഡ് നെഗറ്റീവ് റിപ്പോർട്ടുകൾ വിറ്റ ലബോറട്ടറി ഏജന്‍റിനെതിരെ കേസ്. 1,500 രൂപ വീതം വാങ്ങി ആവശ്യമുള്ളവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വിറ്റ് വരികയായിരുന്നു പ്രതി പരാഗ് ജോഷി.
ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ. പരാഗ് ചുനാര നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ജോഷിക്കും മറ്റ് തിരിച്ചറിഞ്ഞിട്ടില്ലാത്ത പ്രതികൾക്കുമെതിരെ ഗാന്ധിഗ്രാം പൊലീസ് ഐപിസി, ഡിസാസ്റ്റർ മാനേജ്‌മെന്‍റ് ആക്റ്റ്, ഗുജറാത്ത് മെഡിക്കൽ പ്രാക്ടീഷണേഴ്‌സ് ആക്ട് എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്. സാമ്പിൾ ശേഖരണ കേന്ദ്രം പ്രവർത്തിപ്പിക്കാൻ പ്രതിക്ക് ലൈസൻസില്ലെന്നും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.