മുംബൈ: ഫോണിലൂടെ മുത്തലാഖ് ചൊല്ലിയ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. ജോലി സംബന്ധമായി ഭാര്യ ദുബായിലേക്ക് പോകുകയും തുടർന്ന് തിരികെ അഹമ്മദാബാദിലേക്ക് മാറുകയുമായിരുന്നു. നവംബർ 20ന് ഭർത്താവ് ഫോണിൽ വിളിക്കുകയും മുത്തലാഖ് ചൊല്ലുകയുമായിരുന്നുവെന്നാണ് ഭാര്യ പരാതി നൽകിയത്.
മുത്തലാഖ് നിയമ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്. ഇരുവർക്കും മൂന്ന് വയസുള്ള പെൺകുഞ്ഞുണ്ട്. 2019ൽ ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി മുത്തലാഖ് നിരോധിച്ചത്.