മുംബൈ: കള്ളനാണെന്ന് ആരോപിച്ച് മഹാരാഷ്ട്രയില്‍ യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ പൊലീസ് നാല് പേരെ അറസ്റ്റ് ചെയ്‌തു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ശനിയാഴ്‌ചയാണ് പൊലീസ് മഹാരാഷ്ട്രയിലെ ഭയന്ത്രറില്‍ അജ്ഞാത മൃതദേഹം കണ്ടെത്തുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മുംബൈ സ്വദേശിയായ സുരാജ്‌ബന്‍ സോണിയാണ് മരിച്ചതെന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. മൃതദേഹത്തില്‍ ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നുവെന്നും മരണകാരണം മര്‍ദനമാകാമെന്നുമാണ് പൊലീസ് വിലയിരുത്തല്‍.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചിരിക്കുകയാണ്. മുംബൈ സ്വദേശിയായ സുരാജ്‌ബന്‍ എന്തിനാണ് ഭയന്ത്രറിലെത്തിയതെന്നടക്കം അന്വേഷിക്കുമെന്നും ഡെപ്യൂട്ടി കമ്മിഷണര്‍ അമിത് കാലെ പറഞ്ഞു.