ETV Bharat / bharat

വീഡിയോ: ക്ഷേത്രത്തിൽ പ്രവേശിച്ച യുവതിക്ക് നേരെ വംശീയാധിക്ഷേപവും ക്രൂര മർദനവും; വലിച്ചിഴച്ച് പുറത്തേക്കിട്ടു - MAN BEAT WOMAN IN TEMPLE AT BENGALURU

കറുത്ത നിറമായതിനാൽ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കില്ല എന്ന് പറഞ്ഞുകൊണ്ടാണ് ക്ഷേത്ര ട്രസ്റ്റ് അംഗം തന്നെ മർദിച്ചതെന്ന് യുവതി

യുവതിക്ക് നേരെ വംശീയാധിക്ഷേപവും ക്രൂര മർദനവും  ബംഗളൂരുവിൽ യുവതിക്ക് നേരെ മർദനം  Woman beaten dragged out of temple  അമൃതല്ലിയിലെ ലക്ഷ്‌മി നരസിംഹ സ്വാമി ക്ഷേത്രം  Amrithalli  Woman beaten in Lakshmi Narasimha Swamy temple  ക്ഷേത്രത്തിൽ പ്രവേശിച്ച യുവതിക്ക് മർദനം  മുനികൃഷ്‌ണപ്പ  MAN BEAT WOMAN IN TEMPLE AT BENGALURU
ക്ഷേത്രത്തിൽ പ്രവേശിച്ച യുവതിക്ക് നേരെ മർദനം
author img

By

Published : Jan 6, 2023, 7:24 PM IST

ക്ഷേത്രത്തിൽ പ്രവേശിച്ച യുവതിക്ക് നേരെ മർദനം

ബെംഗളൂരു: കർണാടകയിൽ ക്ഷേത്രത്തിൽ പ്രവേശിച്ച യുവതിക്ക് നേരെ വംശീയ അധിക്ഷേപവും ക്രൂര മർദനവും. അമൃതഹള്ളിയിലെ ലക്ഷ്‌മി നരസിംഹ സ്വാമി ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രത്തിനുള്ളിൽ നിൽക്കുകയായിരുന്ന യുവതിയെ ബലമായി പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടു പോകുന്നതും പുറത്തെത്തിയ ശേഷം യുവതിയെ മർദിക്കുന്നതുമായ ദൃശ്യങ്ങളും പുറത്തുവന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

സംഭവത്തെക്കുറിച്ച് യുവതി പറയുന്നതിങ്ങനെ: ഡിസംബർ 21 നാണ് പരാതിക്കാസ്‌പദമായ സംഭവം നടന്നത്. അമൃതഹള്ളിയിലെ ലക്ഷ്‌മി നരസിംഹ സ്വാമി ക്ഷേത്രത്തിൽ എത്തിയ എന്നോട് മുനികൃഷ്‌ണപ്പ എന്നയാൾ അപമര്യാദയായി പെരുമാറി. കുളിക്കാതെയും വൃത്തിയില്ലാതെയും ക്ഷേത്രത്തിൽ വന്നു എന്ന് ആരോപിച്ചു. താൻ കറുത്തിട്ടാണെന്നും അതിനാൽ ഇവിടെ ദർശനം അനുവദിക്കില്ലെന്നും അയാൾ പറഞ്ഞു.

എന്നാൽ ക്ഷേത്രത്തിന് പുറത്തേക്ക് പോകാൻ തയ്യാറാകാത്തതിനെത്തുടർന്ന് മുനികൃഷ്‌ണപ്പ ശാരീരികമായി ഉപദ്രവിക്കാൻ തുടങ്ങി. മുടിയിൽ വലിച്ചിഴച്ച് ക്ഷേത്രത്തിന് പുറത്തേക്ക് കൊണ്ടുപോയി. പുറത്തെത്തിയതിന് പിന്നാലെ ക്രൂരമായി മർദിക്കാൻ തുടങ്ങി. ക്ഷേത്രത്തിലെ പൂജാരിമാർ ആക്രമണം തടയാനെത്തിയെങ്കിലും കൃഷ്‌ണപ്പ ഇരുമ്പ് കമ്പി ഉപയോഗിച്ച് അടിക്കാൻ ശ്രമിച്ചു.

ഇക്കാര്യം പുറത്ത് പറഞ്ഞാൻ എന്നെയും ഭർത്താവിനെയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. ജീവന് ഭീഷണിയുള്ളതിനാലാണ് താൻ ഇക്കാര്യം ആരോടും പറയാതിരുന്നത്. എന്നാൽ പിന്നീട് പൊലീസിൽ പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നുവെന്നും യുവതി പരാതിയിൽ പറഞ്ഞു. അതേസമയം ശ്രീകോവിലിനുള്ളിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ചതിനാലാണ് യുവതിയെ പുറത്താക്കിയതെന്നാണ് മുനികൃഷ്‌ണപ്പയുടെ വാദം.

ക്ഷേത്രത്തിലെത്തിയതിന് പിന്നാലെ യുവതി തന്‍റെ ശരീരത്തിൽ ദൈവമുണ്ടെന്ന് അവകാശപ്പെടുകയും ശ്രീകോവിലിനുള്ളിൽ വിഗ്രഹത്തിന്‍റെ അടുത്ത് ഇരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തുവെന്ന് പൊലീസിൽ നൽകിയ മറുപരാതിയിൽ മുനികൃഷ്‌ണപ്പ ആരോപിച്ചു. അതിന് അനുവദിക്കാത്തതിനാൽ അക്രമാസക്തയായ യുവതി പൂജാരിമാരുടെ മേൽ തുപ്പി. തുടർന്നാണ് ക്ഷേത്രത്തിന് പുറത്ത് പോകാൻ ആവശ്യപ്പെട്ടത്.

എന്നാൽ അതിന് കൂട്ടാക്കാതെ വന്നതോടെയാണ് ബലമായി പുറത്തേക്ക് വലിച്ചിഴച്ചുകൊണ്ടു പോകേണ്ടി വന്നതെന്നും മുനികൃഷ്‌ണപ്പ പൊലീസിൽ നൽകിയ പരാതിയിൽ ആരോപിച്ചു. അതേസമയം രണ്ട് പരാതിയും പരിശോധിക്കുകയാണെന്നും സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.