ചെന്നൈ: ജാതി സർട്ടിഫിക്കറ്റ് നിഷേധിച്ചതിന് ചെന്നൈ ഹൈക്കോടതി പരിസരത്ത് യുവാവ് തീകൊളുത്തി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. കാഞ്ചീപുരം സ്വദേശി വേൽമുരുകനാണ് ആത്മഹത്യ ശ്രമം നടത്തിയത്. നരിക്കുരവർ സമുദായത്തിൽപ്പെട്ട വേൽമുരുകൻ ജാതി സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകിയെങ്കിലും വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി അധികൃതർ അത് നൽകിയിരുന്നില്ല.
ഇതിനെ തുടർന്ന് കോടതി വളപ്പിൽ വച്ച് സ്വയം തീകൊളുത്തിയ വേൽമുരുകനെ പൊലീസ് ഉദ്യോഗസ്ഥരാണ് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്. ശരീരത്തിന്‍റെ 96 ശതമാനവും ഇയാൾക്ക് പൊള്ളലേറ്റു. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ സബ് ഇൻസ്പെക്‌ടർ ദിനകരനും പൊള്ളലേറ്റു.
വേൽമുരുകന്‍റെ നില അതീവഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.