ETV Bharat / bharat

കാമുകിയെ കൊന്ന് മൃതദേഹം ഫ്ലാറ്റിൽ ഒളിപ്പിച്ച പ്രതി അറസ്റ്റിൽ - മഹാരാഷ്‌ട്ര കൊലപാതകം

വിവാഹം കഴിക്കാൻ നിർബന്ധിച്ചതിനെ തുടർന്നാണ് 32 കാരിയെ പ്രതി കൊന്നത്. കഴിഞ്ഞ വർഷം ഒക്‌ടോബറിലാണ് സംഭവം നടന്നത്

Murder in maharashtra  man kills Girl friend  murder cases in india  Crimes in India  കാമുകിയെ കൊന്ന് മൃതദേഹം ഫ്ലാറ്റിൽ ഒളിപ്പിച്ചു  മഹാരാഷ്‌ട്ര കൊലപാതകം  പൽഘർ ജില്ല
കാമുകിയെ കൊന്ന് മൃതദേഹം ഫ്ലാറ്റിൽ ഒളിപ്പിച്ച പ്രതി അറസ്റ്റിൽ
author img

By

Published : Jan 16, 2021, 11:09 AM IST

മുംബൈ: മഹാരാഷ്‌ട്രയിൽ കാമുകിയെ കൊന്ന് മൃതദേഹം ഫ്ലാറ്റിൽ ഒളിപ്പിച്ച മുപ്പതുകാരൻ അറസ്റ്റിലായി. പൽഘർ ജില്ലയിലാണ് സംഭവം നടന്നത്. വിവാഹം കഴിക്കാൻ നിർബന്ധിച്ചതിനെ തുടർന്നാണ് 32 കാരിയെ പ്രതി കൊന്നത്. കഴിഞ്ഞ വർഷം ഒക്‌ടോബറിലാണ് സംഭവം നടന്നത്. പ്രതിയുടെ ഫ്ലാറ്റിന്‍റെ ചുവരിനിടയിൽ ഒളിപ്പിച്ച നിലയിലാണ് സ്‌ത്രീയുടെ മൃതദേഹത്തിന്‍റെ അവശിഷ്‌ടങ്ങൾ കണ്ടെത്തിയത്.

പ്രതിയും സ്‌ത്രീയും തമ്മിൽ നാല് വർഷമായി ബന്ധത്തിലായിരുന്നു. ഒക്‌ടോബർ 21നാണ് പ്രതിയെ സ്‌ത്രീ അവസാനമായി കാണുന്നത്. സ്‌ത്രീയെക്കുറിച്ച് ബന്ധുക്കൾ അന്വേഷിച്ചപ്പോൾ ഗുജറാത്തിൽ പോയതായി പ്രതി പറഞ്ഞു. എന്നാൽ ഏറെ നാളായി കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.