ETV Bharat / bharat

Man Arrested For Allegedly Killing Live In Partner പീഡന പരാതി പിൻവലിക്കാത്തതിന് അരുംകൊല; ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ 43കാരൻ അറസ്റ്റിൽ - Accused Forced to Withdraw Rape Case

Accused Forced to Withdraw Rape Case : തനിക്കെതിരായ കേസ് പിൻവലിക്കാൻ ഇയാൾ ഇരയായ യുവതിക്കുമേൽ നിരന്തരം സമ്മർദം ചെലുത്തിയിരുന്നു. എന്നാൽ യുവതി ഇതിനു തയ്യാറാകാതിരുന്നതോടെ കൊലപ്പെടുത്തുകയായിരുന്നു.

Man kills live in partner after rape complaint  Live in partner killed she files rape complaint  Maharashtra crime  Mumbai news  ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തി  പാൽഘർ  Accused Forced to Withdraw Rape Case  Man Arrested for Allegedly Killing Live in Partner
Man Arrested for Allegedly Killing Live in Partner
author img

By ETV Bharat Kerala Team

Published : Sep 12, 2023, 1:30 PM IST

പാൽഘർ: പീഡന പരാതി നൽകിയതിനെത്തുടർന്ന് ഒപ്പം കഴിഞ്ഞിരുന്ന യുവതിയെ കൊലപ്പെടുത്തിയ 43 കാരൻ പിടിയിൽ (Man Arrested for Allegedly Killing Live in Partner). മഹാരാഷ്ട്രയിലെ പാൽഘർ (Palghar) ജില്ലയിലാണ് സംഭവം. പാൽഘറിലെ വസായ് സ്വദേശിയാണ് അറസ്റ്റിലായ 43 കാരൻ. ഒപ്പം ലിവിങ് ടുഗതറായി (Living Together) ജീവിച്ചിരുന്ന കൊല്ലപ്പെട്ട യുവതി ഇയാൾക്കെതിരെ ബലാത്സംഗ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ കേസെടുത്ത പൊലീസ് ഇയാൾക്കെതിരെ ക്രിമിനൽ കുറ്റമടക്കം ചുമത്തിയിരുന്നു.

തനിക്കെതിരായ കേസ് പിൻവലിക്കാൻ ഇയാൾ ഇരയായ യുവതിക്കുമേൽ നിരന്തരം സമ്മർദം ചെലുത്തിയിരുന്നു. എന്നാൽ യുവതി ഇതിനു തയ്യാറാകാതിരുന്നതോടെ കൊലപ്പെടുത്തുകയായിരുന്നെന്ന് വസായ് അസിസ്റ്റന്‍റ് പൊലീസ് കമ്മിഷണർ പത്മജ ബഡെ വ്യക്തമാക്കി. അതേസമയം യുവതിയുടെ മൃതദേഹം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കൊലപ്പെടുത്തിയശേഷം മൃതദേശം ഗുജറാത്തിലുള്ള വാപിയിൽ മറവുചെയ്‌തതായി പൊലീസ് സംശയിക്കുന്നുണ്ട്.

ഓഗസ്റ്റ് 14 ന് യുവതിയെ കാണാതായതായി ചൂണ്ടിക്കാട്ടി കുടുംബം നൈഗാവ് പൊലീസിൽ പരാതി നൽകിയിരുന്നു. പ്രതിയായ വ്യക്തി യുവതിയെ കൊലപ്പെടുത്തി ഗുജറാത്തിലെ വാപിയിൽ സംസ്‌കരിച്ചതായി സംശയിക്കുന്നതായും പരാതിയിലുണ്ടായിരുന്നു. തുടർന്ന് നടത്തിയ പ്രാഥമികാന്വേഷണത്തിലാണ് യുവതി പ്രതിക്കെതിരെ പീഡന പരാതി നല്‍കിയിരുന്നതടക്കം കണ്ടെത്തിയത്.

മീരാ ഭയന്ദർ-വസായ് വിരാർ പൊലീസ് സ്റ്റേഷന്‍ പരിധിയിൽ ഇയാള്‍ക്കെതിരെ മറ്റൊരു ആത്മഹത്യാ പ്രേരണാ കേസും നിലനിൽക്കുന്നതായി പൊലീസ് കണ്ടെത്തി. കസ്റ്റഡിയിലുള്ള പ്രതിക്കെതിരെ കൊലപാതകം, തെളിവുനശിപ്പിക്കൽ എന്നീ കൃത്യങ്ങൾക്കുള്ള ഐ പി സി 302, 201 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

Also Read: Sana Khan Murder Police Investigation മൊബൈല്‍ ഫോണ്‍ നിര്‍ണായകം, പക്ഷെ കണ്ടെത്താനായില്ല; സന ഖാന്‍ വധത്തില്‍ ഇരുട്ടില്‍ തപ്പി പൊലീസ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.