ന്യൂഡൽഹി: വ്യാജ തൊഴിൽ പരസ്യങ്ങൾ ഓൺലൈനിൽ പോസ്റ്റ് ചെയ്ത് ആളുകളെ കബളിപ്പിച്ച കേസിൽ 48 കാരനെ കൊൽക്കത്തയിൽ നിന്ന് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഗുവഹട്ടി സ്വദേശിയായ സമീർ അരവിന്ദ് പരേഖാണ് പൊലീസ് പിടിയിലായത്. വിദേശ തൊഴിൽ വാഗ്ദാനം ചെയ്താണ് പ്രതിയും കൂട്ടാളികളും ഇരകളെ കബളിപ്പിക്കുന്നത്. ചട്ടർപൂരിൽ ഹോം ഫുഡ് ഡെലിവറി സേവനം സേവനം നടത്തുന്ന യുവതിയെ കഴിഞ്ഞ മാസമാണ് വിദേശത്ത് ഷെഫിന്‍റെ ജോലി വാഗ്ദാനം ചെയ്ത് പ്രതി ബന്ധപ്പെട്ടത്. യുഎസ്എയിലെ ഒരു ഭക്ഷണശാലയിൽ 2,000 യുഎസ് ഡോളർ ശമ്പളം വാഗ്ദാനം ചെയ്യുകയും 36,000 രൂപ രജിസ്ട്രേഷൻ ഫീസായി നിക്ഷേപിക്കുകയും ചെയ്തു.പിന്നീട് ഇവരെ ബന്ധപ്പെടാൻ ശ്രമിക്കുമ്പോൾ ഫോൺ സ്വിച്ച് ഓഫാണെന്ന് യുവതി പരാതിയിൽ പറയുന്നു.
അന്വേഷണ സമയത്ത് നമ്പറുകളെല്ലാം വ്യാജ വിലാസങ്ങളിൽ എടുത്തതായും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷ്ണർ അതുൽ കുമാർ താക്കൂർ പറഞ്ഞു. വിവിധ എടിഎം ഡെബിറ്റ് കാർഡുകൾ, വ്യാജ ആധാർ കാർഡ്, പാൻ കാർഡ്, സ്മാർട്ട്‌ഫോൺ എന്നിവ പ്രതികളിൽ നിന്ന് കണ്ടെത്തി.