മമ്മൂട്ടി ചിത്രം (Mammootty) 'ബസൂക്ക'യുടെ (Bazooka) പുതിയ പോസ്‌റ്റര്‍ പുറത്തിറങ്ങി (Bazooka character poster). പോണിടെയില്‍ ഹെയര്‍സ്‌റ്റൈലില്‍ കാറിന് മുകളില്‍ ഇരിക്കുന്ന മമ്മൂട്ടിയാണ് സെക്കന്‍ഡ് ലുക്ക് പോസ്‌റ്ററില്‍. താരം ഫേസ്‌ബുക്ക് പേജിലൂടെ സെക്കന്‍ഡ് ലുക്ക് പോസ്‌റ്റര്‍ പുറത്തുവിടുകയായിരുന്നു (Mammootty shared Bazooka update).
- " class="align-text-top noRightClick twitterSection" data="">
സെക്കന്‍ഡ് ലുക്കിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പോസ്‌റ്റിന് താഴെ ചുവന്ന ഹാര്‍ട്ട് ഇമോജികളും ഫയര്‍ ഇമോജികളും കൊണ്ട് ആരാധകര്‍ കമന്‍റ് ബോക്‌സ് നിറച്ചു.നേരത്തെ പുറത്തിറങ്ങിയ 'ബസൂക്ക'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും (Bazooka First Look Poster) ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. പോണി ടെയില്‍ ഹെയര്‍ സ്‌റ്റൈലില്‍ കൂളിംഗ് ഗ്ലാസും ധരിച്ച് ആഡംബര ബൈക്കിനരികില്‍ കൂളായി നില്‍ക്കുന്ന മമ്മൂട്ടിയായിരുന്നു 'ബസൂക്ക'യുടെ ഫസ്‌റ്റ് ലുക്കില്‍
'ബസൂക്ക' സെറ്റില്‍ നിന്നുള്ള മമ്മൂട്ടിയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു (Mammootty In Bazooka Movie Location). വെള്ള ടീഷര്‍ട്ടും, മഞ്ഞ ജാക്കറ്റും സ്റ്റൈലന്‍ കൂളിംഗ് ഗ്ലാസും ധരിച്ചാണ് മമ്മൂട്ടി സെറ്റിലെത്തിയത്. സിനിമയുടെ ഏതാനും അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം ലാപ്‌ടോപ്പില്‍ നോക്കിയിരിക്കുന്ന മമ്മൂട്ടിയായിരുന്നു ചിത്രത്തില്‍.
Also Read: ബസൂക്ക പൂര്‍ത്തിയാക്കി മമ്മൂട്ടി ; സെറ്റില്‍ അബിന്‍റെ കൈ പിടിച്ച് കേക്ക് മുറിച്ച് താരം
ഗെയിം ത്രില്ലര്‍ വിഭാഗത്തില്‍ ഒരുക്കുന്ന ചിത്രം പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയിരുന്നു. നവാഗതനായ ഡിനോ ഡെന്നിസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലറായാണ് അണിയിച്ചൊരുക്കുന്നത്. 'ബസൂക്ക' വിവേകികളുടെ ഗെയിം കൂടിയാണെന്ന് മമ്മൂട്ടി മുമ്പൊരിക്കല്‍ പറഞ്ഞിരുന്നു.
'ആസ്വാദകരെ അമ്പരപ്പിക്കുന്ന ഒരു തിരക്കഥ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം ഉണ്ട്. ഒരു ആക്ഷന്‍ ചിത്രമാണ് ബസൂക്ക. വിവേകികളുടെ ഗെയിം കൂടിയാണ് ഈ കഥ. കൂടാതെ ശക്തമായി ചിത്രീകരിക്കപ്പെടുന്ന കഥാപാത്രങ്ങളും ഈ ചിത്രത്തിലുണ്ട്. വളരെ നന്നായി ഒരുക്കിയ തിരക്കഥ ആണിത്. ബസൂക്കയിലെ എന്‍റെ കഥാപാത്രം വളരെ രസകരമായ ഒരു യാത്രയിലേയ്‌ക്ക് കൊണ്ടുപോകും എന്ന് ഉറപ്പാണ്'.
Also Read: സ്‌റ്റൈലായി ഫ്രീക്ക് ലുക്കില്‍ മമ്മൂട്ടി; ബസൂക്കയുടെ ഫാന്‍ മെയ്‌ഡ് പോസ്റ്റര്‍ വൈറല്‍
ഗൗതം വാസുദേവ് മേനോന്‍, ഷൈൻ ടോം ചാക്കോ എന്നിവരും 'ബസൂക്ക'യില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. നിമിഷ് രവി ഛായാഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. മിഥുൻ മുകുന്ദനാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. തിയേറ്റർ ഓഫ് ഡ്രീംസ്, സരിഗമ എന്നീ ബാനറുകളിൽ ജിനു വി എബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, സിദ്ധാർഥ് ആനന്ദ് കുമാർ, വിക്രം മെഹ്ര എന്നിവർ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം.