ETV Bharat / bharat

മമത ബാനർജി ബംഗാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു - Mamata takes oath

സത്യപ്രതിജ്ഞയ്ക്ക് ശേഷം നബന്നയിൽ കൊൽക്കത്ത പൊലീസ് മമതയ്ക്ക് കാവൽ ബഹുമതി നൽകും.

ബംഗാൾ മുഖ്യമന്ത്രി Bengal CM പശ്ചിമ ബംഗാൾ മുഖ്യമന്ത്രി പശ്ചിമ ബംഗാൾ west bengal west bengal cm bengal ബംഗാൾ Mamata banerjee മമത ബാനർജി തൃണമൂൽ കോൺഗ്രസ് tmc trinamul congress ടിഎംസി മൂന്നാം തവണയും മമത മുഖ്യമന്ത്രി Mamata takes oath as Bengal CM for third time Mamata takes oath മമത സത്യപ്രതിജ്ഞ ചെയ്തു
Mamata takes oath as Bengal CM for third time
author img

By

Published : May 5, 2021, 12:22 PM IST

Updated : May 5, 2021, 12:54 PM IST

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി തൃണമൂൽ കോൺഗ്രസ് മേധാവി മമത ബാനർജി മൂന്നാം തവണയും രാജ്ഭവനിൽ സത്യപ്രതിജ്ഞ ചെയ്തു. കൊവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ കുറച്ച് ക്ഷണിതാക്കൾ മാത്രമാണ് പരിപാടിയിൽ പങ്കെടുത്തത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം നബന്നയിൽ കൊൽക്കത്ത പൊലീസ് മമതയ്ക്ക് കാവൽ ബഹുമതി നൽകും.

കൂടുതൽ വായനയ്‌ക്ക്: മമത ബാനർജി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ടിഎംസി എം‌എൽ‌എമാർ ബാനർജിയെ നിയമസഭാ പാർട്ടി നേതാവായി ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തതായി സെക്രട്ടറി ജനറൽ പാർത്ത ചാറ്റർജി പറഞ്ഞു. കൂടാതെ പുതിയ നിയമസഭയിലേക്ക് താൽക്കാലിക സ്‌പീക്കറായി ബിമാൻ ബാനർജിയെ തെരഞ്ഞെടുത്തു. പുതിയ നിയമസഭാംഗങ്ങൾ മെയ് 6ന് സത്യപ്രതിജ്ഞ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. പശ്ചിമ ബംഗാളിൽ തുടർച്ചയായി മൂന്നാം തവണയാണ് ടിഎംസി അധികാരത്തിലെത്തുന്നത്. 292 നിയമസഭാ സീറ്റുകളിൽ 213 ഇടത്താണ് ടിഎംസി പോളിങ് നേടിയത്. അതേസമയം ബിജെപി 77 സീറ്റുകളാണ് നേടിയത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി തുടർച്ചയായി മൂന്നാം തവണയും അധികാരമേൽക്കുന്ന മമത ബാനർജിക്ക് അഭിനന്ദനം അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തിരുന്നു.

Last Updated : May 5, 2021, 12:54 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.