ETV Bharat / bharat

ബിജെപിക്കെതിരെ ആഞ്ഞടിച്ച് മമത ബാനർജി - Bengal CM Mamatha against Bharathiya Janatha Party

താൻ ജീവിച്ചിരിക്കുന്നതുവരെ ബംഗാളിൽ ബിജെപിയെ അനുവദിക്കില്ലെന്ന് മമത പറഞ്ഞു

Mamatha Banerji slams BJP  Bengal CM Mamatha against Bharathiya Janatha Party  ബിജെപിക്കെതിരെ ആഞ്ഞടിച്ച് മമത
ബിജെപിക്കെതിരെ ആഞ്ഞടിച്ച് മമത ബാനർജി
author img

By

Published : Feb 12, 2021, 4:36 AM IST

കൊൽക്കത്ത: ബിജെപിക്കെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. താൻ ഒരു ഭീഷണിയെയും ഭയപ്പെടുന്നില്ലെന്നും ആരെങ്കിലും തന്നെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചാൽ തിരിച്ച് പ്രതികരിക്കുമെന്നും മമത ബാനർജി. ബംഗാളിലെ മാൽഡയിൽ നടന്ന ഒരു പരിപാടിയിൽ സാമൂഹിക പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.

എല്ലാ ഭീഷണികളും താൻ നിർത്തുമെന്നും ബിജെപിയോട് ബംഗാൾ വിടപറയുകയാണെന്നും മമതാ പറഞ്ഞു. സംസ്ഥാനത്ത് ബിജെപിയെ അധികാരത്തിലെത്തിക്കുകയെന്നത് കലാപങ്ങളെ പ്രോത്സാഹിപ്പിക്കലാണ്. കലാപങ്ങൾ വേണമെങ്കിൽ ബിജെപിക്ക് വോട്ട് രേഖപ്പെടുത്തുക. താൻ ഒറ്റക്കല്ലാത്തതിനാൽ തന്നെ പരാജയപ്പെടുത്താൻ കഴിയില്ലെന്നും തന്നോടൊപ്പം ജനങ്ങളുണ്ടെന്നും മമത പറഞ്ഞു. താൻ ജീവിച്ചിരിക്കുന്നതുവരെ ബംഗാളിൽ ബിജെപിയെ അനുവദിക്കില്ലെന്നും മമത കൂട്ടിച്ചേർത്തു. പശ്ചിമ ബംഗാളിലെ 294 നിയമസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ വർഷം നടക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.