ETV Bharat / bharat

'ദേശീയ ഗാനത്തോട് അനാദരവ്' ; മമത ബാനർജിയുടെ ഹർജി നാളെ ബോംബെ ഹൈക്കോടതി പരിഗണിക്കും - മമത ബാനർജി

2021 ഡിസംബർ 1ന് ഒരു പൊതുപരിപാടിക്കിടെ ദേശീയഗാനം ആലപിച്ചപ്പോൾ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേല്‍ക്കാതെ അനാദരവ് കാണിച്ചെന്നാണ് മമത ബാനർജിക്കെതിരെയുള്ള പരാതി

Mumbai High Court  Mamata Banerjee  Mamata Banerjees petition  Mamata Banerjees petition hearing in Mumbai HC  national anthem  ദേശീയ ഗാനത്തോട് അനാദരവ്  ദേശീയ ഗാനത്തോട് അനാദരവ് കേസ്  മമത ബാനർജിയുടെ ഹർജി  മമത ബാനർജിക്കെതിരെ കേസ്  മമത ബാനർജിക്കെതിരെ സമൻസ്  ദേശീയ ഗാനത്തോട് അനാദരവ് മമത ബാനർജി  മമത ബാനർജി  മമത
മമത ബാനർജി
author img

By

Published : Mar 26, 2023, 7:50 PM IST

മുംബൈ : ദേശീയഗാനത്തോട് അനാദരവ് കാണിച്ചെന്ന കേസില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയുടെ ഹർജി നാളെ ബോംബെ ഹൈക്കോടതി പരിഗണിക്കും. ദേശീയഗാനത്തോട് അനാദരവ് കാണിച്ചെന്ന് ആരോപിച്ച് തനിക്കെതിരെ നൽകിയ പരാതി റദ്ദാക്കണമെന്നാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ആവശ്യം. 2021 ഡിസംബർ 1ന് മമത ബാനർജിയുടെ മഹാരാഷ്‌ട്ര സന്ദർശനത്തിനിടെയാണ് കേസിനാസ്‌പദമായ സംഭവം.

മുംബൈയിലെ ഒരു പൊതു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ ദേശീയഗാനം ആലപിച്ചപ്പോൾ മമത ബാനർജി ഇരിപ്പിടത്തിൽ തന്നെ തുടരുകയും പിന്നീട് എഴുന്നേറ്റ് നിൽക്കുകയും ചെയ്‌ത് അനാദരവ് കാണിച്ചു എന്നാണ് പരാതി. മമത ബാനർജിയുടെ പ്രവര്‍ത്തി 1971ലെ ദേശീയഗാന നിയമത്തിന്‍റെ ലംഘനം ആണെന്നും കോടതിയിൽ പരാതിക്കാരൻ ചൂണ്ടിക്കാട്ടി.

ദേശീയഗാനത്തോട് അനാദരവ് കാട്ടിയാൽ ശിക്ഷിക്കാൻ വ്യവസ്ഥ ഉണ്ടെന്നും ബോധപൂർവം ദേശീയഗാനത്തെ അപകീർത്തിപ്പെടുത്തിയാൽ മൂന്ന് വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുണ്ടെന്നും പരാതിക്കാരൻ ഹർജിയിൽ പറഞ്ഞിരുന്നു. സെഷൻസ് കോടതി ഇത് പരിഗണിച്ച് നടപടി സ്വീകരിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. ഇത് അനുസരിച്ച് മമത ബാനർജിക്ക് കോടതി സമൻസ് അയച്ചിരുന്നു.

എന്നാൽ, സമൻസിനെതിരെ മമത ബാനർജി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരെ പരാതി നൽകിയ വ്യക്തി ആ സമയത്ത് സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ല. മാധ്യമങ്ങളിൽ എഡിറ്റ് ചെയ്‌ത് പ്രചരിച്ച ചില വാർത്തകൾ കണ്ടതിന് ശേഷമാണ് തനിക്കെതിരെ പരാതിക്കാരൻ ആരോപണം ഉന്നയിക്കുന്നത്. അതുകൊണ്ട് തന്നെ സമൻസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് മമത ബാനർജി ഹൈക്കോടതിയിൽ ഹർജി നൽകിയത്.

മാർച്ച് 27 തിങ്കളാഴ്‌ച ബോംബെ ഹൈക്കോടതി മമത ബാനർജി നൽകിയ ഹർജി പരിഗണിക്കും. മമതയുടെ അപേക്ഷ രാഷ്ട്രീയ വൃത്തങ്ങളിൽ ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. കേസ് വീണ്ടും മജിസ്‌ട്രേറ്റിന് കൈമാറരുതെന്നും മമത ബാനർജി ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ ഹൈക്കോടതി സിംഗിൾ ബഞ്ച് നാളെ എന്ത് വിധി പറയുമെന്നതാണ് രാഷ്ട്രീയ വൃത്തങ്ങള്‍ ഉറ്റുനോക്കുന്നത്.

എസ്എസ്‌സി റിക്രൂട്ട്മെന്‍റ് അഴിമതിയിൽ മമതയുടെ മരുമകളുടെ ജോലി റദ്ദാക്കി: സ്‌കൂൾ സർവീസ് കമ്മിഷൻ റിക്രൂട്ട്മെന്‍റ് അഴിമതി കേസിൽ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് മമത ബാനർജിയുടെ മരുമകളുടെ നിയമനം റദ്ദാക്കിയിരുന്നു. ബ്രിഷ്‌തി മുഖർജിയുടെ നിയമനമാണ് കൽക്കട്ട ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് റദ്ദാക്കിയത്. അഴിമതി കേസിനെ തുടർന്ന് ബിജെപി പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Also read: എസ്‌എസ്‌സി റിക്രൂട്ട്മെന്‍റ് അഴിമതി; മമത ബാനര്‍ജിയുടെ മരുമകളുടെ ജോലി റദ്ദാക്കി

രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി മമത ബാനർജി : ലോക്‌സഭ അംഗത്വം റദ്ദാക്കിയതിന് പിന്നാലെ രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി മമത ബാനർജി രംഗത്തെത്തിയിരുന്നു. ഇന്ത്യയിലെ പ്രതിപക്ഷ നേതാക്കളാണ് ബിജെപിയുടെ ലക്ഷ്യമെന്നായിരുന്നു മമത ബാനർജിയുടെ പ്രതികരണം. പ്രതിപക്ഷ നേതാക്കൾ അവരുടെ പ്രസംഗത്തിന്‍റെ പേരിൽ അയോഗ്യരാക്കപ്പെടുന്നു. ജനാധിപത്യത്തിന്‍റെ അധപ്പതനത്തിന് നാം സാക്ഷ്യംവഹിച്ചിരിക്കുന്നു എന്നും മമത ബാനർജി പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.