ETV Bharat / bharat

മമത ബാനർജി അയോദ്ധ്യയിലേക്കില്ല; ജോലിഭാരം കൂടുതലെന്ന് വിശദീകരണം

TMC On Ayodhya Ceremony: ജോലിഭാരം കാരണം മമതയ്‌ക്ക് ചടങ്ങിൽ പങ്കെടുക്കാനാകില്ലെന്നാണ് തൃണമൂൽ കോൺഗ്രസ് വൃത്തങ്ങൾ നല്‍കുന്ന വിവരം. എന്നാൽ പാർട്ടി നേതാക്കളാരും ഈ വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിക്കാത്തതിനാല്‍ വിട്ടുനില്‍ക്കലിന്‍റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ല.

Etv Bharat Mamata Ayodhya  Ayodhya Ceremony  മമത ബാനർജി അയോദ്ധ്യ  അയോദ്ധ്യ പ്രതിഷ്‌ഠ  അയോദ്ധ്യ രാമക്ഷേത്രം
Mamata Banerjee to Abstain From Ayodhya Ceremony
author img

By ETV Bharat Kerala Team

Published : Dec 27, 2023, 9:33 PM IST

കൊൽക്കത്ത: ജനുവരി 22 ന് നടക്കുന്ന അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിൽ നിന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാവുമായ മമത ബാനർജി വിട്ടുനിന്നേക്കും. പരിപാടിയില്‍ പങ്കെടുക്കേണ്ടെന്ന് മമതാ ബാനർജി തീരുമാനിച്ചതായാണ് സൂചന. ജോലിഭാരം കാരണം മമതയ്‌ക്ക് ചടങ്ങിൽ പങ്കെടുക്കാനാകില്ലെന്നാണ് ചില തൃണമൂൽ കോൺഗ്രസ് വൃത്തങ്ങൾ നല്‍കുന്ന വിവരം. എന്നാൽ പാർട്ടി നേതാക്കളാരും ഈ വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിക്കാത്തതിനാല്‍ വിട്ടുനില്‍ക്കലിന്‍റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ല (Mamata Banerjee to Abstain From Ayodhya Ceremony).

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് ധ്രുവീകരണത്തിന്‍റെ ഭാഗമാകാൻ തൃണമുല്‍ ആഗ്രഹിക്കുന്നില്ലെന്നാണ് പല നേതാക്കളുടെയും പ്രതികരണം സൂചിപ്പിക്കുന്നത്. തങ്ങളുടെ നേതാക്കള്‍ ആരും തന്നെ പ്രതിഷ്‌ഠ ചടങ്ങിൽ പങ്കെടുക്കില്ലെന്നാണ് തൃണമൂൽ കോൺഗ്രസ് നേതാവ് കുനാൽ ഘോഷ് നടത്തിയ പ്രതികരണത്തില്‍ നിന്ന് വ്യക്‌തമാകുന്നത്. തൃണമൂൽ കോൺഗ്രസിൽ നിന്ന് ആരെങ്കിലും ചടങ്ങിന് പോകുന്നുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ആ ഈ ചോദ്യം പോലും അപ്രസക്‌തമാണെന്നാണ് കുനാൽ ഘോഷ് പ്രതികരിച്ചത് (Trinamool Stand On Ayodhya Installation Ceremony).

"ക്ഷണം വന്നോ ഇല്ലയോ എന്ന് എനിക്കറിയില്ല. എന്നാൽ പങ്കെടുക്കുന്നതിനെക്കുറിച്ച് ഒരു ചോദ്യവുമില്ല. ഞങ്ങൾ ശ്രീരാമനെ ആരാധിക്കുന്നു, എന്‍റെ ഹൃദയത്തിൽ സൂക്ഷിക്കുന്നു, ക്ഷേത്രത്തിൽ ആരാധിക്കുന്നു. പക്ഷേ, ബിജെപി രാമനെ തിരഞ്ഞെടുപ്പ് അജണ്ടയായി ഉപയോഗിക്കുന്നു. അതുകൊണ്ട് അവരുടെ ഇത്തരം പരിപാടികളെ ഞങ്ങൾ പിന്തുണയ്ക്കുന്നില്ല." കുനാൽ ഘോഷ് പറഞ്ഞു.

രാമക്ഷേത്രത്തിന്‍റെ പ്രതിഷ്‌ഠ ചടങ്ങിലേക്ക് എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ അയോധ്യയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, സീതാറാം യെച്ചൂരി, മല്ലികാർജുൻ ഖാർഗെ തുടങ്ങിയ പ്രതിപക്ഷ നേതാക്കളെയും ക്ഷേത്ര ഭാരവാഹികൾ ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ ചടങ്ങിന് പോകുന്നില്ലെന്നാണ് പ്രതിപക്ഷ പാളയത്തിൽ നിന്നുള്ള പലരുടെയും പ്രതികരണം (Opposition Participation On Ayodhya Ceremony).

സോണിയാ ഗാന്ധി ക്ഷണം സ്വീകരിച്ചെന്ന് മുതിര്‍ന്ന കോൺഗ്രസ് നേതാവ്‌ ദിഗ്‌വിജയ്‌ സിങ്‌ നേരത്തെ വ്യക്‌തമാക്കിയിരുന്നു. എന്നാല്‍ സോണിയ നേരിട്ട് ചടങ്ങില്‍ പങ്കെടുക്കുമോ പ്രതിനിധി സംഘത്തെ അയയ്‌ക്കുമോ എന്നത് വ്യക്‌തമായിട്ടില്ല (Sonia Gandhi Ayodhya). രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ സിപിഎം ഉണ്ടാകില്ലെന്ന് അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നേരത്തെ വ്യക്തമാക്കിയിരുന്നു (CPM Ayodhya).

Also Read: 'സംഘപരിവാർ- കോൺഗ്രസ് രക്തബന്ധത്തിന്‍റെ തെളിവ്'; സോണിയ ഗാന്ധിക്കുള്ള രാമക്ഷേത്ര പ്രതിഷ്‌ഠ ക്ഷണത്തില്‍ എംബി രാജേഷ്‌

രാഷ്ട്രീയവും മതവും വേർതിരിച്ചു കാണണമെന്നും അകലം പാലിക്കണമെന്നും സിപിഎം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞിരുന്നു. ഇവ തമ്മില്‍ കലർത്തുന്നത് ആർഎസ്എസ് അജണ്ടയെ മുന്നോട്ട് കൊണ്ടുപോകും. ഒരു ആശയമോ അജണ്ടയോ മുന്നോട്ട് കൊണ്ടുപോകാനുള്ള രാഷ്ട്രീയ ആയുധമോ ഉപകരണമോ ആയി മതത്തെ ഉപയോഗിക്കുമ്പോൾ അതിന് ബഹുമാനം നഷ്‌ടപ്പെടുമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.