ETV Bharat / bharat

ലക്ഷ്യം ദേശീയ രാഷ്ട്രീയം, മമത ഡല്‍ഹിയില്‍; സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ച

2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ നിര്‍ണായക നീക്കമായാണ് മമതയുടെ ഡല്‍ഹി സന്ദര്‍ശനത്തെ വിലയിരുത്തുന്നത്.

മമത ഡല്‍ഹി സന്ദര്‍ശനം വാര്‍ത്ത  മമത ബാനര്‍ജി  മമത ബാനര്‍ജി ഡല്‍ഹി വാര്‍ത്ത  മമത സോണിയ കൂടിക്കാഴ്‌ച  മമത സോണിയ ഗാന്ധി വാര്‍ത്ത  മമത പ്രധാനമന്ത്രി വാര്‍ത്ത  മമത ബദല്‍ മുന്നണി വാര്‍ത്ത  മമത ദേശീയ രാഷ്ട്രീയം വാര്‍ത്ത  മമത കോണ്‍ഗ്രസ് വാര്‍ത്ത  കോണ്‍ഗ്രസ് തൃണമൂല്‍ വാര്‍ത്ത  mamata sonia gandhi news  mamata sonia gandhi meeting news  mamata modi meeting  mamata congress leaders meeting  mamata delhi visit  mamata national politics  mamata delhi news
മമത ഡല്‍ഹിയില്‍; സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തും
author img

By

Published : Jul 27, 2021, 9:16 AM IST

ന്യൂഡല്‍ഹി: ദേശീയ രാഷ്‌ട്രീയത്തില്‍ സജീവമാകുകയാണെന്ന സൂചന നല്‍കി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഡല്‍ഹിയില്‍. സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷി നേതാക്കളുമായി മമത കൂടിക്കാഴ്‌ച നടത്തും. നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള ആദ്യ ഡല്‍ഹി യാത്രയാണ് മമതയുടേത്.

2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ നിര്‍ണായക നീക്കമായാണ് മമതയുടെ ഡല്‍ഹി സന്ദര്‍ശനത്തെ രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. കോണ്‍ഗ്രസ് നേതാക്കളായ കമല്‍ നാഥ്, ആനന്ദ് ശര്‍മ, അഭിഷേക് മനു സിങ്‌വി എന്നിവരുമായും മമത ഇന്ന് കൂടിക്കാഴ്‌ച നടത്തും.

പ്രധാനമന്ത്രിയുമായി ഔപചാരിക കൂടിക്കാഴ്‌ച

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വൈകീട്ട് നാലിനാണ് കൂടിക്കാഴ്‌ച നിശ്ചയിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുമായി നടത്തുന്നത് ഔപചാരിക കൂടിക്കാഴ്‌ച മാത്രമാണെന്നും സംസ്ഥാനത്തിന്‍റെ വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തേക്കുമെന്നുമാണ് സൂചന. രാഷ്‌ട്രപതി രാംനാഥ് കോവിന്ദുമായുള്ള കൂടിക്കാഴ്‌ചക്കും മമത അനുമതി വാങ്ങിയിട്ടുണ്ട്.

അടുത്ത ദിവസങ്ങളില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ശരദ് പവാര്‍ തുടങ്ങിയവരെ കാണും. സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ഡിഎംകെ, ആര്‍ജെഡി പാര്‍ട്ടി നേതാക്കളുമായും മമത കൂടിക്കാഴ്‌ച നടത്തുമെന്നാണ് വിവരം. വെള്ളിയാഴ്‌ച വരെ ഡല്‍ഹിയില്‍ തങ്ങുന്ന മമത വര്‍ഷകാല സമ്മേളനം നടക്കുന്ന പാര്‍ലമെന്‍റില്‍ സന്ദര്‍ശനം നടത്തും.

ദേശീയ രാഷ്ട്രീയത്തിലേക്ക്?

പാര്‍ലമെന്‍റ് അംഗമല്ലാതായിരുന്നിട്ട് കൂടി തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ പാര്‍ലമെന്‍ററി നേതാവായി മമതയെ തെരഞ്ഞെടുത്തതോടെയാണ് ദേശീയ രാഷ്ട്രീയത്തില്‍ മമത സജീവമാകുകയാണെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്. ലോക്‌സഭയിലെ നാലാമത്തെ വലിയ സഖ്യകക്ഷിയാണ് തൃണമൂല്‍ കോണ്‍ഗ്രസ്.

ബംഗാളിലെ തെരഞ്ഞെടുപ്പ് വിജയത്തിന് ചുക്കാന്‍ പിടിച്ച രാഷ്ട്രീയ തന്ത്രഞ്ജന്‍ പ്രശാന്ത് കിഷോര്‍ കഴിഞ്ഞ ആഴ്‌ച സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇതിന് പിന്നാലെയുള്ള മമതയുടെ ഡല്‍ഹി സന്ദര്‍ശനം, ബദല്‍ മുന്നണി ചര്‍ച്ച അണിയറയില്‍ സജീവമാണെന്ന സൂചനയാണ് നല്‍കുന്നത്.

കോണ്‍ഗ്രസുമായി സമവായം

ദേശീയ തലത്തില്‍ കോണ്‍ഗ്രസും തൃണമൂലും തമ്മില്‍ സമവായമായിട്ടുണ്ടെന്നാണ് കഴിഞ്ഞ ആഴ്‌ചകളിലെ രാഷ്ട്രീയ നീക്കങ്ങള്‍ സൂചിപ്പിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസുമായി സ്വരചേര്‍ച്ചയിലല്ലാത്ത ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരിയെ സ്ഥാനത്ത് നിന്ന് മാറ്റിയതും, രാഹുല്‍ ഗാന്ധിക്ക് പുറമേ മമതയുടെ അനന്തരവനും തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ അഭിഷേക് ബാനര്‍ജിയും പെഗാസസ് ഫോണ്‍ ചോര്‍ത്തലിന് ഇരയായെന്ന് കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പ്രത്യക്ഷപ്പെട്ടതും വിരല്‍ ചൂണ്ടുന്നത് ഇതിലേക്കാണ്.

Also read: മമതയുടെ ഡല്‍ഹി സന്ദര്‍ശനം ഫണ്ടിന് വേണ്ടിയെന്ന് ദിലീപ് ഘോഷ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.