ETV Bharat / bharat

Mamata Banerjee | അടിയന്തര ഹെലികോപ്‌റ്റര്‍ ലാന്‍ഡിങ് : മമതയ്‌ക്ക് അരയ്ക്കും കാലിനും പരിക്ക് - ബാഗ്‌ഡോഗ്ര

ബാഗ്‌ഡോഗ്രയിലേക്ക് പോവുന്നതിനിടെയാണ് മമത സഞ്ചരിച്ച ഹെലികോപ്‌റ്റര്‍, അതിതീവ്ര മഴയെ തുടര്‍ന്ന് അടിയന്തരമായി താഴെയിറക്കിയത്

Etv Bharat
Etv Bharat
author img

By

Published : Jun 27, 2023, 10:02 PM IST

Updated : Jun 27, 2023, 10:50 PM IST

കൊൽക്കത്ത : അതിതീവ്ര മഴയെ തുടര്‍ന്ന് അടിയന്തരമായി ഹെലികോപ്‌റ്റര്‍ ലാന്‍ഡ് ചെയ്‌ത സംഭവത്തില്‍, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് അരയ്ക്കും കാലിനും പരിക്കെന്ന് ഔദ്യോഗിക സ്ഥിരീകരണം. ജൽപായ്‌ഗുരിയിലെ സെവോക് ഗ്രൗണ്ടിൽ നിന്ന് ബാഗ്‌ഡോഗ്രയിലേക്ക് പോവുന്നതിനിടെയാണ് മമത സഞ്ചരിച്ച ഹെലികോപ്‌റ്റര്‍, അടിയന്തരമായി താഴെയിറക്കിയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.

ഹെലികോപ്‌റ്റര്‍ ലാന്‍ഡ് ചെയ്‌ത എയർ ബേസിൽ വച്ച്, ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അരയ്ക്കും കാലിനും പരിക്കേറ്റത്. തുടര്‍ന്ന്, ബാഗ്‌ഡോഗ്രയിലെ വിമാനത്താവളത്തില്‍ നിന്ന് അവര്‍ കൊൽക്കത്തയിലേക്ക് മടങ്ങുകയായിരുന്നു. കൊല്‍ക്കത്തയിലെത്തിയ മുഖ്യമന്ത്രിയെ എസ്എസ്‌കെഎം സർക്കാർ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന്, അവിടെവച്ച് എംആർഐ സ്‌കാനിങിന് വിധേയമാക്കിയതായി സര്‍ക്കാര്‍ ഉദ്യോഗസ്ഥർ പറഞ്ഞു.

READ MORE | Mamata Banerjee | അതിതീവ്ര മഴ : മമത ബാനർജി സഞ്ചരിച്ച ഹെലികോപ്‌റ്റര്‍ അടിയന്തരമായി ലാന്‍ഡ് ചെയ്‌തു, പൈലറ്റിന് അഭിനന്ദനം

പരിക്ക് ഗുരുതരമല്ലെന്നും എംആർഐ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും ഈ ആശുപത്രിയിലെ ഡോക്‌ടര്‍ ദേശീയ വാര്‍ത്താഏജന്‍സിയോട് പറഞ്ഞു. നിരവധി വിദഗ്‌ധ ഡോക്‌ടർമാർ മുഖ്യമന്ത്രിയെ പരിശോധിച്ചതായും വിവരമുണ്ട്. പൈലറ്റിന്‍റെ സമയോചിത ഇടപെടലിനെ തുടര്‍ന്നാണ് ഹെലികോപ്‌റ്റര്‍, സമയം വൈകാതെ ലാന്‍ഡ് ചെയ്‌തതും മുഖ്യമന്ത്രി മമത ബാനർജി സുരക്ഷിതമായി നിലത്തിറങ്ങിയതും. ശക്തമായ മഴയ്‌ക്കൊപ്പം ചുഴലിക്കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തേ പ്രവചിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ ജൽപായ്‌ഗുരിയിൽ നിന്ന് മടങ്ങുന്ന സമയം, കാര്‍മേഘം മൂടുകയും പിന്നാലെ, മഴയുടെ തീവ്രത സ്ഥിതി വഷളാക്കുകയുമായിരുന്നു. തുടര്‍ന്ന്, അപകടസാധ്യത മുന്നില്‍ക്കണ്ട പൈലറ്റ് പെട്ടെന്ന് ഹെലികോപ്റ്ററിന്‍റെ ഗതി മാറ്റാൻ തീരുമാനിച്ചു. ഡാർജിലിങ് കുന്നിൻപുറത്തേക്ക് മാത്രമായിരുന്നു വ്യക്തമായ കാഴ്‌ച കിട്ടിയിരുന്നത്. തുടര്‍ന്ന്, പൈലറ്റ് ആ ദിശയിലേക്ക് ഹെലികോപ്‌റ്റര്‍ തിരിക്കുകയും സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയുമായിരുന്നു.

'കാരണം അന്വേഷിക്കാൻ സര്‍ക്കാര്‍ ഇടപെട്ടേക്കും': ഹെലികോപ്റ്റർ സുരക്ഷിതമായി സെവോക്ക് എയർ ബേസിലാണ് ലാന്‍ഡ് ചെയ്‌തത്. ശേഷം, സൈനിക ഉദ്യോഗസ്ഥര്‍ ഇടപെട്ട് മുഖ്യമന്ത്രിയെ സുരക്ഷിതമായി കൊണ്ടുപോവുകയായിരുന്നു. പ്രതികൂല കാലാവസ്ഥയിലും പൈലറ്റിന്‍റെ വേഗത്തിലുള്ള ഇടപെടലും നൈപുണ്യവുമാണ് ബംഗാള്‍ മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇടയാക്കിയത്. പൈലറ്റിന്‍റെ അടിയന്തരമായ ഇടപെടലിനെ മുഖ്യമന്ത്രി അഭിനന്ദിക്കുകയും നന്ദി പറയുകയും ചെയ്‌തു.

അതേസമയം, ഹെലികോപ്റ്ററില്‍ പരിശോധന നടത്താനും അടിയന്തര ലാൻഡിങിന്‍റെ കാരണം അന്വേഷിക്കാനും സര്‍ക്കാര്‍ ഇടപെട്ടേക്കും. വടക്കൻ ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് മുഖ്യമന്ത്രി മമത. ഇതിന്‍റെ ഭാഗമായി, തിങ്കളാഴ്‌ച കൂച്ച്‌ബെഹാറിൽ നിന്ന് പ്രചാരണം ആരംഭിച്ച് വടക്കൻ ബംഗാളിലെ മറ്റ് ജില്ലകളിലേക്ക് പോവാനായിരുന്നു പദ്ധതി.

മുഖ്യമന്ത്രി മമത ബാനർജി പഞ്ചായത്ത് തെരഞ്ഞെടുപ്പിന് പ്രചാരണത്തിന് എത്തുന്നത് സംബന്ധിച്ചുള്ള വിമര്‍ശനത്തില്‍ പ്രതികരണവുമായി തൃണമൂൽ കോൺഗ്രസ് (ടിഎംസി) രംഗത്തെത്തിയിരുന്നു. ഇത് തീര്‍ത്തും പാർട്ടി തീരുമാനമാണ്, ബിജെപിയോട് പോരാടുന്നതുകൊണ്ടോ അവരെ പേടിച്ചിട്ടോ അല്ല ഇതെന്നും ടിഎംസി എംപി സൗഗത റോയ് ഇന്നലെ (ജൂണ്‍ 26) പറഞ്ഞു.

Last Updated : Jun 27, 2023, 10:50 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.