മുംബൈ: മുംബൈയിലെ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആറ് കോടി രൂപയുടെ കൊക്കെയ്ൻ കൈവശം വച്ചതിന് മലാവി യുവതിയെ ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് (ഡിആർഐ) അറസ്റ്റ് ചെയ്‌തു. അഡിസ് അബാബയിൽ നിന്നും മുംബൈയിലേക്ക് ദുബായ് വഴി യാത്ര ചെയ്യുകയായിരുന്ന എല്ലെന കസകതിര (43)യെയാണ് ഡിആർഐ വിമാനത്താവളത്തിലെ അറൈവൽ ഹാളിൽ വച്ച് പിടികൂടിയത്.
പ്രതിയുടെ പക്കൽനിന്നും രണ്ട് പാക്കറ്റുകളിലായി 1000 ഗ്രാം കൊക്കെയ്ൻ ആണ് കണ്ടെത്തിയതെന്ന് അധികൃതർ പറഞ്ഞു. സൈക്കോട്രോപിക് ലഹരിവസ്‌തു നിയമപ്രകാരം പ്രതിയെ അറസ്റ്റ് ചെയ്‌തെന്നും അധികൃതർ കൂട്ടിചേർത്തു. ഒരാഴ്‌ചയ്ക്കുള്ളിൽ ഡിആർഐ കൊക്കെയ്ൻ പിടിച്ചെടുക്കുന്ന രണ്ടാമത്തെ സംഭവമാണിത്.