ഹരിയാന : ഹരിയാനയിലെ ജജ്ജാര്‍ ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ എട്ട് പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്‌ച രാവിലെയായിരുന്നു സംഭവം. വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിന് പിന്നില്‍ പാര്‍ക്ക് ചെയ്‌ത കാറില്‍ മറ്റൊരു ട്രക്ക് വന്നിടിക്കുകയായിരുന്നു.
ALSO READ: 'വിളക്കുകത്തിക്കാന്‍ പറഞ്ഞപ്പോള്‍ പുച്ഛിച്ചു' ; 100 കോടി ഡോസ് ഒരുമയുടെ വിജയമെന്ന് മോദി
ജജ്ജാറിലെ ബാഡ്‌ലി മേഖലയിലെ കെഎംപി എക്‌സ്‌പ്രസ് വേയിലാണ് അപകടം സംഭവിച്ചത്. കൊല്ലപ്പെട്ടവരില്‍ മൂന്ന് സ്‌ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. ഉത്തര്‍പ്രദേശിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.