ETV Bharat / bharat

Major Ravi support Suresh Gopi: 'കഷ്‌ടം... സുരേഷിനെ പോലുള്ള ഒരു മനുഷ്യനെ ഇങ്ങനെ ചിത്രവദം ചെയ്യാൻ എങ്ങനെ സാധിക്കുന്നു!': മേജര്‍ രവി

Major Ravi Facebook Post: സുരേഷ് ഗോപിയെ പിന്തുണച്ച മേജര്‍ രവി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്‌ക്ക് ഉണ്ടായ ദുരവസ്ഥയും തന്‍റെ കുറിപ്പില്‍ പരാമര്‍ശിച്ചു.

Major Ravi support Suresh Gopi  Major Ravi  Suresh Gopi  മേജര്‍ രവി  സുരേഷ് ഗോപിയെ പിന്തുണച്ച് മേജര്‍ രവി  സുരേഷ് ഗോപി  മേജര്‍ രവിയുടെ പ്രതികരണം  Major Ravi Facebook Post  Major Ravi reacts on Suresh Gopi issue  സുരേഷ് ഗോപിക്ക് പിന്തുണ  Suresh Gopi Misbehaving With Woman Journalist
Major Ravi support Suresh Gopi
author img

By ETV Bharat Kerala Team

Published : Oct 30, 2023, 12:28 PM IST

മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ പിന്തുണച്ച് നടനും സംവിധായകനുമായ മേജര്‍ രവി (Major Ravi support Suresh Gopi). സുരേഷ് ഗോപിയെ പോലെയുള്ളൊരു മനുഷ്യനെ ഇങ്ങനെ ചിത്രവദം ചെയ്യാന്‍ എങ്ങനെ സാധിക്കുന്നു എന്നാണ് മേജര്‍ രവി ചോദിക്കുന്നത്. ഫേസ്‌ബുക്കിലൂടെയായിരുന്നു മേജര്‍ രവിയുടെ പ്രതികരണം (Major Ravi Facebook Post).

ചെയ്‌തത് തെന്നാണെന്ന് തോന്നിയ സാഹചര്യത്തില്‍ സുരേഷ് ഗോപി മാപ്പ് പറഞ്ഞിട്ടും, അദ്ദേഹത്തെ വെറുതെ വിട്ടില്ലെന്നും മേജര്‍ രവി പറയുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്‌ക്ക് ഉണ്ടായ ദുരവസ്ഥയും അദ്ദേഹം തന്‍റെ കുറിപ്പില്‍ പരാമര്‍ശിച്ചു. ഉമ്മന്‍ ചാണ്ടിയ്‌ക്ക് ഉണ്ടായ ചീത്ത പേരുകള്‍ ഇതിന്‍റെ ഏഴയലത്ത് എത്തില്ലെന്നും അദ്ദേഹം കുറിച്ചു (Major Ravi reacts on Suresh Gopi issue).

  • " class="align-text-top noRightClick twitterSection" data="">

'സുരേഷ് ഗോപി.... ശരിയാണ്, വളരെ വൃത്തികെട്ടവൻ... പിതൃ തുല്യൻ എന്നും പറഞ്ഞ്‌ എത്രയോ പാവപ്പെട്ട പെൺകുട്ടികളുടെ ജീവിതത്തിൽ കൈ കടത്തിയ ആൾ. അവരുടെ വിദ്യാഭ്യാസം, രോഗങ്ങൾ അതുപോലെ ഉള്ള പല ജീവിത പ്രശ്‌നങ്ങൾക്കും പരിഹാരം കണ്ട ആൾ.

തന്‍റെ പ്രിയപ്പെട്ട മോളുടെ മരണ ശേഷം ആ കുട്ടിയുടെ പേരിൽ തുടങ്ങിയ ചാരിറ്റബിൾ ട്രസ്‌റ്റ്.... അയ്യേ ആള് ശരിയല്ല. നാട്ടുകാരെ, ഈ കേരളത്തിൽ തന്നെയാണ് ഒരു പാവപ്പെട്ട ജനസമ്മതനായ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സാർ ഉണ്ടായിരുന്നത്. അദ്ദേഹത്തെ പറ്റി പറഞ്ഞ അപവാദങ്ങളും അദ്ദേഹത്തിന് ഉണ്ടാക്കിയ ചീത്ത പേരുകളും ഇതിന്‍റെ ഒന്നും ഏഴ് അയലത്ത് വരൂല്ല.

Also Read: Suresh Gopi Apologized: 'ക്ഷമ ചോദിക്കുന്നു, ആ കുട്ടിയോട് പെരുമാറിയത് വാത്സല്യത്തോടെ'; മാധ്യമപ്രവര്‍ത്തകയോട് മാപ്പു പറഞ്ഞ് സുരേഷ് ഗോപി

അന്നും ഒരു അവതാരം ഇറങ്ങി... പിന്നെ നിരങ്ങി.... നിങ്ങൾ ഒന്നു മറക്കണ്ട. ഇതിനെല്ലാം മറുപടി അദ്ദേഹത്തിന്‍റെ മരണത്തിന് ശേഷം ജനങ്ങൾ കൊടുത്തു. എന്തായാലും ഇത് ചെയ്‌തിരിക്കുന്നവരെ ഞാൻ സമ്മതിച്ചിരിക്കുന്നു. നിങ്ങൾക്കൊക്കെ സുരേഷിനെ പോലെയുള്ള ഒരു മനുഷ്യനെ ഇങ്ങനെ ചിത്രവദം ചെയ്യാൻ എങ്ങനെ സാധിക്കുന്നു!!? കഷ്‌ടം...

ചെയ്‌തത് തെറ്റാണെന്ന് തോന്നിയത് കൊണ്ട് മാപ്പ് ചോദിച്ചു... നിങ്ങൾ വിട്ടില്ല. കാരണം നിങ്ങൾക്ക് മാപ്പ് അല്ലല്ലോ വേണ്ടത്. സീറ്റ് അല്ലേ വേണ്ടത്... ആ കൂട്ടത്തിൽ കുറേ നാഷണൽ സെക്യൂരിറ്റിയെ ബാധിക്കുന്ന ന്യൂസുകൾ മുക്കാനും സാധിച്ചു. പാവം ജനങ്ങൾ. എല്ലാവർക്കും നമസ്‌കാരം.. ജയ്‌ഹിന്ദ്' -ഇപ്രകാരമാണ് മേജര്‍ രവി ഫേസ്‌ബുക്കില്‍ കുറിച്ചത്.

അതേസമയം മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് നടക്കാവ് പൊലീസാണ് നടനെതിരെ കേസെടുത്തത്. ഐപിസി 354 എ വകുപ്പാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്നത്.

സ്‌റ്റേഷൻ ജാമ്യം ലഭിക്കാത്ത രണ്ട് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്. കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍ വച്ച് സുരേഷ് ഗോപി മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ ആയിരുന്നു വിവാദ സംഭവം.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് തുടര്‍ ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവർത്തകയുടെ ചുമലിൽ അനുവാദമില്ലാതെ സുരേഷ് ഗോപി കൈ വയ്‌ക്കുകയായിരുന്നു (Suresh Gopi Misbehaving With Woman Journalist). ആദ്യ തവണ മാധ്യമ പ്രവര്‍ത്തക ഒഴിഞ്ഞു മാറിയെങ്കിലും താരം വീണ്ടും ഇത് ആവര്‍ത്തിച്ചു. ഇതോടെ മാധ്യമപ്രവര്‍ത്തക നടന്‍റെ കൈ എടുത്ത് മാറ്റുകയായിരുന്നു. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Also Read: Hareesh Peradi Against Suresh Gopi: 'മകളെ പോലെയാണ് കാണുന്നതെങ്കില്‍ ക്ഷമ ചോദിക്കുന്നത് രാഷ്‌ട്രീയമായി ശരിയാണ്'; സുരേഷ് ഗോപിക്കെതിരെ ഹരീഷ് പേരടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.