ETV Bharat / bharat

'പഞ്ചാബിൽ ക്രമസമാധാനം നിലനിർത്തുക എന്നത് ഞങ്ങളുടെ മുൻഗണന': അരവിന്ദ് കെജ്‌രിവാൾ - polics

'പഞ്ചാബിന്‍റെ സമാധാന അന്തരീക്ഷം തകർക്കാൻ ആരെയും അനുവദിക്കില്ല', പഞ്ചാബിലെ ക്രമസമാധാന പാലനത്തിൽ ഭഗവന്ത് മാൻ സർക്കാരിനെ പ്രശംസിച്ച് കെജ്‌രിവാൾ

പഞ്ചാബ്  അരവിന്ദ് കെജ്‌രിവാൾ  ഭഗവന്ത് മാൻ  ആം ആദ്‌മി പാർട്ടി  Kejriwal  peace and order  punjab  aravind kejrival  amrit pal singh  polics  india national issue
Kejriwal
author img

By

Published : Mar 26, 2023, 11:14 AM IST

ജലന്ധർ: പഞ്ചാബിലെ ക്രമസമാധാന നിലയും സമാധാനവുമാണ് തങ്ങൾക്ക് പ്രധാനമെന്ന് ആം ആദ്‌മി പാർട്ടി (എഎപി) ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. പഞ്ചാബിലെ ക്രമസമാധാന പാലനത്തിൽ ഭഗവന്ത് മാൻ സർക്കാരിനെ പ്രശംസിച്ച കെജ്‌രിവാൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ചിലർ പഞ്ചാബിന്‍റെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചുവെന്നും എന്നാൽ സമാധാനം തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും പറഞ്ഞു. ശനിയാഴ്‌ച ദേരാ സച്ച്‌ഖണ്ഡ് ബല്ലാനിൽ ഗുരു രവിദാസ് ബാനി സ്റ്റഡി സെന്‍റർ ഉദ്ഘാടനം ചെയ്‌ത ശേഷം നടത്തിയ പ്രസംഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്രമസമാധാനം നിലനിർത്താൻ ചിലപ്പോൾ കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടിവരുമെന്നും ഭഗവന്ത് മാന്‍റെ നേതൃത്വത്തിലുള്ള എഎപി സർക്കാരിന് കടുത്ത തീരുമാനങ്ങൾ എടുക്കാൻ കഴിവുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഭഗവന്ത് മാൻ സർക്കാർ സ്ഥിതിഗതികൾ വളരെ നന്നായി കൈകാര്യം ചെയ്‌തുവെന്നും ഒരു വെടിയുണ്ട പോലും ഉതിര്‍ക്കാതെയും ഒരു തുള്ളി രക്തം ചിന്താതെയും പഞ്ചാബ് സർക്കാർ സ്ഥിതിഗതികൾ മുഴുവൻ നിയന്ത്രണ വിധേയമാക്കിയെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേർത്തു. എഎപി സർക്കാരിന്‍റെ കാര്യക്ഷമമായ ഇടപെടൽ മൂലം ഇന്ന് സാമുദായിക സൗഹാർദവും സമാധാനവും തകർക്കാൻ ശ്രമിക്കുന്നവർ പഞ്ചാബിൽ പേടിച്ച് ഓടുകയാണെന്ന് എഎപി ദേശീയ കൺവീനർ പ്രസംഗത്തിൽ പറഞ്ഞു.

പഞ്ചാബിന്‍റെ സമാധാനം തകർക്കുകയോ മയക്കുമരുന്ന് വിൽക്കുകയോ ചെയ്യുന്ന ആരെയും വെറുതെ വിടില്ലെന്നും മൂന്ന് കോടി പഞ്ചാബികൾ സർക്കാരിനൊപ്പം വരുമ്പോൾ ഒരു മയക്കുമരുന്ന് കച്ചവടക്കാരനും മയക്കുമരുന്ന് വിൽക്കാൻ ധൈര്യപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. മുൻ സർക്കാരുകളുടെ കാലത്ത് അവരുടെ എംഎൽഎമാരും മന്ത്രിമാരും ഗുണ്ട സംഘങ്ങൾ, മാഫിയകൾ, ക്രിമിനലുകൾ എന്നിവരുമായി ചേർന്നാണ് പ്രവർത്തിച്ചിരുന്നത്. ഇത് സംസ്ഥാനത്തെ ക്രമസമാധാന നില തകർത്തിരുന്നു.

എന്നാൽ ഈ അവസ്ഥകൾ സംസ്ഥാനത്ത് ആം ആദ്‌മി പാർട്ടി സർക്കാർ രൂപീകരിച്ചതിനു ശേഷം മെച്ചപ്പെട്ടു. എഎപി സർക്കാരിന് ഗുണ്ട സംഘങ്ങൾ, മാഫിയകൾ, ക്രിമിനലുകൾ എന്നിവരോട് യാതൊരു വിട്ടുവീഴ്‌ചയുമില്ല. അതുകൊണ്ടാണ് ഇപ്പോൾ ഗുണ്ട സംഘങ്ങളും മാഫിയകളും ശിക്ഷിക്കപ്പെടുന്നത്.

ഗുരു രവിദാസ് ബാനി സ്റ്റഡി സെന്‍ററിലൂടെ ഗുരു രവിദാസ് ജിയുടെ വിശുദ്ധ സന്ദേശങ്ങൾ പഞ്ചാബിന്‍റെ മുക്കിലും മൂലയിലും ലോകത്തെല്ലായിടത്തും എല്ലാവരിലും എത്തുമെന്ന് കെജ്‌രിവാൾ കൂട്ടിച്ചേർത്തു. ഇത്രയും മഹത്തായതും പുണ്യമുള്ളതുമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ തനിക്ക് അവസരം ലഭിച്ചത് വളരെ ഭാഗ്യമായി താൻ കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെജ്‌രിവാളിന്‍റെ പ്രസംഗത്തിലെ മറ്റു പ്രസക്ത ഭാഗങ്ങൾ: 'ബാബാ സാഹിബ് അംബേദ്‌കർ തന്‍റെ ജീവിതത്തിൽ വിദ്യാഭ്യാസത്തിന് ഏറ്റവും വലിയ പ്രാധാന്യമാണ് നൽകിയത്. ബാബാ സാഹിബ് ഒരു പിഎച്ച്ഡി ബിരുദം അമേരിക്കയില്‍ നിന്നും മറ്റൊന്ന് ലണ്ടനിൽ നിന്നും നേടി. അദ്ദേഹം നമ്മുടെ രാജ്യത്തിന്‍റെ ഭരണഘടന എഴുതി. ഞങ്ങൾക്ക് മുമ്പ് വന്ന എല്ലാ സർക്കാരുകളും നിങ്ങളുടെ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നൽകിയില്ല, ഒരു സർക്കാരും സ്‌കൂളുകൾ നിർമിച്ചിട്ടില്ല.

എന്നാൽ ഡൽഹിയിൽ ഞങ്ങൾ ലോകോത്തര സ്‌കൂളുകൾ നിർമിച്ച് സർക്കാർ സ്‌കൂളുകൾ സ്വകാര്യ സ്‌കൂളുകളേക്കാൾ മികച്ചതാക്കി. ഇത്തരം പ്രവർത്തനങ്ങൾ ഇപ്പോൾ പഞ്ചാബിലും ഭഗവന്ത് മാൻ ആരംഭിച്ചതിൽ ഞാൻ വളരെ സന്തോഷവാനാണ്. സർക്കാർ സ്‌കൂളുകളെ പുനരുജ്ജീവിപ്പിക്കാനുള്ള പ്രവർത്തനം ദ്രുതഗതിയിൽ നടക്കുകയാണ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഞങ്ങളുടെ സർക്കാർ പഞ്ചാബിലെ എല്ലാ സർക്കാർ സ്‌കൂളുകളെയും ലോകോത്തര നിലവാരത്തിലാക്കും.

ആരോഗ്യ സംവിധാന മേഖലയിൽ ഡൽഹിയിലെ സർക്കാർ ആശുപത്രികൾ മെച്ചപ്പെട്ടു. ഇവിടെ മരുന്നുകളും പരിശോധനകളും ചികിത്സയും സൗജന്യമാണ്. ഇതേ പാത പിന്തുടർന്ന് പഞ്ചാബിലെ സർക്കാർ ആശുപത്രികൾ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളും ഭഗവന്ത് മാൻ ഗവൺമെന്‍റ് ആരംഭിച്ചിട്ടുണ്ട്.

ഡൽഹിയിൽ ഞങ്ങൾ എല്ലാ തെരുവുകളിലും മൊഹല്ല ക്ലിനിക്കുകൾ തുറന്നിട്ടുണ്ട്. അഞ്ച് വർഷത്തിനുള്ളിൽ എഎപി ഡൽഹിയിൽ 550 മൊഹല്ല ക്ലിനിക്കുകൾ തുറന്നു. ഒരു വർഷത്തിനുള്ളിൽ മാൻ സാഹിബ് പഞ്ചാബിൽ 500 മൊഹല്ല ക്ലിനിക്കുകൾ തുറന്നു. പ്രശ്‌നങ്ങളിൽ നിന്ന് മാറി പഞ്ചാബ് പതുക്കെ തിരിച്ചുവരികയാണ്,' കെജ്‌രിവാൾ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.