മുംബൈ: മുതിർന്ന സഹോദരൻ ഘട്ടമനേനി രമേഷ് ബാബുവിന്‍റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി തെലുഗു സൂപ്പർ താരം മഹേഷ് ബാബു. രമേഷ് ബാബു തന്‍റെ ധൈര്യത്തിന്‍റെ ഉറവിടമായിരുന്നുവെന്ന് മഹേഷ് ബാബു ട്വിറ്ററിൽ കുറിച്ചു.
ശനിയാഴ്‌ച രാത്രി ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മുതിർന്ന നടനും നിർമാതാവുമായ രമേഷ് ബാബു ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് അന്തരിക്കുന്നത്. 56-ാം വയസിലായിരുന്നു താരത്തിന്‍റെ വിയോഗം.
- " class="align-text-top noRightClick twitterSection" data="
">
'നിങ്ങൾ എന്‍റെ പ്രചോദനവും ശക്തിയും ധൈര്യവും എല്ലാമായിരുന്നു. നിങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ഞാൻ ഇന്ന് കാണുന്നതിന്‍റെ പകുതി പോലും എത്തുമായിരുന്നില്ല. എനിക്കായി ചെയ്‌ത എല്ലാത്തിനും നന്ദി' സഹോദരന്‍റെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തി മഹേഷ് ബാബു ട്വിറ്ററിൽ കുറിച്ചു.
അതിഥി, ദൂകുഡു, ആഗഡു തുടങ്ങിയ ഹിറ്റുകളുൾപ്പെടെ നിരവധി മഹേഷ് ബാബു ചിത്രങ്ങളുടെ നിർമാതാവായിരുന്നു രമേഷ് ബാബു. പിതാവും ആദ്യകാല നടനുമായ ഘട്ടമനേനി കൃഷ്ണയുടെ സിനിമകളിൽ ബാലതാരമായാണ് രമേഷ് ബാബു തന്‍റെ സിനിമ ജീവിതം ആരംഭിക്കുന്നത്. സാമ്രാട്ട്, ബസാർ റൗഡി, അന്ന ചെല്ലു, എൻകൗണ്ടർ തുടങ്ങിയ ചിത്രങ്ങളിലും രമേഷ് ബാബു അഭിനയിച്ചിട്ടുണ്ട്.
Also Read: മഹേഷ് ബാബുവിന്‍റെ സഹോദരനും നടനും നിർമാതാവുമായ രമേഷ് ബാബു അന്തരിച്ചു