മുംബൈ: മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ 28,699 പേർക്ക് രോഗം സ്ഥിരീകരിച്ചു. 132 പേർക്ക് ജീവൻ നഷ്ടമായി. സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം കാല്‍ ലക്ഷം പിന്നിട്ടു. 25,33,026 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 22,47,495 പേർ രോഗമുക്തരായപ്പോള്‍ 53,589 പേർക്ക് ജീവൻ നഷ്ടമായി. നിലവിൽ 2,30,641 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്.
24 മണിക്കൂറിനിടെ പൂനെയിൽ മാത്രം 5,722 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 38 പേർക്ക് ജീവഹാനിയുണ്ടായി. മുംബൈയില്‍ തുടർച്ചയായ രണ്ടാം ദിവസവും 3,000ല്‍ കൂടുതല്‍ പേര്‍ക്ക് രോഗം തിരിച്ചറിഞ്ഞു.