മുംബൈ: സംസ്ഥാന ഗതാഗത മന്ത്രി അനിൽ പരാബ്, ഗതാഗത കമീഷണർ അവിനാശ് ധക്നെ, മറ്റ് അഞ്ച് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർക്കെതിരായ അഴിമതി, കൈക്കൂലി ആരോപണങ്ങൾ അന്വേഷിക്കാൻ മഹാരാഷ്ട്ര പൊലീസ് മൂന്ന് അംഗ പാനൽ രൂപീകരിച്ചു.
നാസിക് ആർടിഒ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഗജേന്ദ്ര ടി പാട്ടീൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷണ സമിതി രൂപീകരിച്ചത്. മൂന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ റാങ്ക് ഓഫിസർമാരുള്ള അന്വേഷണ സമിതിയിൽ കുറ്റകൃത്യങ്ങൾക്കായുള്ള ഡിസിപി നേതൃത്വം നൽകും.
പരാതിക്കാരന് രണ്ട് സമൻസ് അയച്ചിരുന്നുവെങ്കിലും ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി അദ്ദേഹം ഹാജരാകാൻ വിസമ്മതിച്ചതിനാലും എല്ലാ ആശയവിനിമയങ്ങളും ഇലക്ട്രോണിക് അതിനാലുമാണ് ആരോപണങ്ങൾ പരിശോധിക്കാൻ കമ്മിറ്റി രൂപീകരിക്കുന്നതെന്ന് പൊലീസ് കമീഷണർ ദീപക് പാണ്ഡെ പറഞ്ഞു.
Also Read: പിഎന്‍ബി തട്ടിപ്പ് കേസ് : മെഹുൽ ചോക്‌സിയെ വിട്ടുതരണമെന്ന് ഇന്ത്യ
എന്നാൽ പരാബും ധക്‌നെയും പാട്ടീലിന്‍റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും അവരുടെ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും പറഞ്ഞു.