ETV Bharat / bharat

ഫോണ്‍ വിളിയില്‍ 'ഹലോ' വേണ്ട 'വന്ദേമാതരം' മതി ; ജീവനക്കാരോട് മഹാരാഷ്‌ട്ര സർക്കാർ

author img

By

Published : Oct 2, 2022, 3:14 PM IST

ഹലോ അർഥമില്ലാത്ത വാക്കാണെന്നും വന്ദേമാതരം ജനങ്ങളിൽ ദേശീയ അവബോധം വളർത്തുമെന്നുമാണ് സർക്കാരിന്‍റെ അവകാശവാദം

Vande Mataram  ഫോൺ കോളുകൾക്ക് പുതിയ മറുപടി  മഹാരാഷ്‌ട്ര സർക്കാർ  maharashtra mandates vande mataram  ദേശീയ വാർത്തകൾ  മലയാളം വാർത്തകൾ  വന്ദേമാതരം  national news  malayalam news  വന്ദേമാതരം എന്ന് മറുപടി
'ഹലോ' വേണ്ട 'വന്ദേമാതരം' മതി: ഫോൺ കോളുകൾക്ക് പുതിയ മറുപടിയുമായി മഹാരാഷ്‌ട്ര സർക്കാർ

മുംബൈ : എല്ലാ സർക്കാർ ജീവനക്കാരും ഞായറാഴ്‌ച മുതൽ ഫോൺ വിളിയില്‍ 'ഹലോ' എന്നതിന് പകരം 'വന്ദേമാതരം' എന്ന് ഉപയോഗിക്കണമെന്ന് മഹാരാഷ്‌ട്ര സർക്കാർ. ഹലോ അർഥമില്ലാത്ത വാക്കാണെന്നും വന്ദേമാതരം ജനങ്ങളിൽ ദേശീയ അവബോധം വളർത്തുമെന്നുമാണ് സര്‍ക്കാരിന്‍റെ അവകാശവാദം. വിവിധ സംസ്ഥാന പരിപാടികളിലും അഭിസംബോധന സംബന്ധിച്ച് ഇത് ബാധകമായിരിക്കും.

ഓഗസ്റ്റ് പകുതിയോടെ വനം മന്ത്രി സുധീർ മുംഗന്തിവാർ ഈ നിർദേശം മുന്നോട്ടുവച്ചിരുന്നു. നിലവിലെ സർക്കാരിന്‍റെ കാലാവധി പൂര്‍ത്തിയാകുംവരെ ഇന്ത്യൻ സ്വാതന്ത്ര്യ ആഘോഷങ്ങളുടെ 75-ാം വാർഷികത്തിന്‍റെ ഭാഗമായി എല്ലാ സർക്കാർ ജീവനക്കാരും സർവകലാശാലകളും കോളജുകളും സ്‌കൂളുകളും ഈ നിയമം പിന്തുടരണമെന്നാണ് സര്‍ക്കാരിന്‍റെ നിര്‍ദേശം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.