ETV Bharat / bharat

മഹാരാഷ്‌ട്രയിൽ മെയ്‌ 15 വരെ ലോക്ക്‌ ഡൗൺ നീട്ടി - ലോക്ക്‌ ഡൗൺ

ലോക്ക്‌ ഡൗൺ 15 ദിവസം കൂടി നീട്ടുന്നത്‌ സ്ഥിതിഗതികൾ കൂടുതൽ നിയന്ത്രണ വിധേയമാക്കാൻ സഹായിക്കുമെന്ന്‌ മഹാരാഷ്‌ട്ര ആരോഗ്യമന്ത്രി രാജേഷ്‌ ടോപ്പെ അറിയിച്ചു

Maharashtra lockdown  Maharashtra covid surge  Maharashtra covid active cases  Maharashtra death toll  മഹാരാഷ്‌ട്ര  ലോക്ക്‌ ഡൗൺ  രാജേഷ്‌ ടോപ്പെ
മഹാരാഷ്‌ട്രയിൽ മെയ്‌ 15 വരെ ലോക്ക്‌ ഡൗൺ നീട്ടി
author img

By

Published : Apr 30, 2021, 6:45 AM IST

മുംബൈ: മഹാരാഷ്‌ട്രയിൽ ലോക്ക്‌ ഡൗൺ മെയ്‌ 15 വരെ നീട്ടി. വ്യാഴാഴ്‌ച നടന്ന മന്ത്രിസഭാ യോഗത്തിലാണ്‌ തീരുമാനം. ലോക്ക്‌ ഡൗൺ കാലാവധി നീട്ടുന്നത്‌ രോഗ വ്യാപനത്തിൽ കുറവുണ്ടാക്കുന്നുവെന്നാണ്‌ വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്‌. ലോക്ക്‌ ഡൗൺ 15 ദിവസം കൂടി നീട്ടുന്നത്‌ സ്ഥിതിഗതികൾ കൂടുതൽ നിയന്ത്രണ വിധേയമാക്കാൻ സഹായിക്കുമെന്ന്‌ മഹാരാഷ്‌ട്ര ആരോഗ്യമന്ത്രി രാജേഷ്‌ ടോപ്പെ അറിയിച്ചു.

മെയ്‌ ഒന്ന്‌ രാവിലെ ഏഴ്‌ മുതൽ മെയ്‌ 15 രാവിലെ ഏഴ്‌ മണിവരെയാണ്‌ ലോക്ക്‌ ഡൗൺ. അവശ്യ സർവീസുകൾ മാത്രമാണ്‌ നിലവിൽ അനുവദിച്ചിരിക്കുന്നത്‌. മഹാരാഷ്‌ട്രയിൽ 24 മണിക്കൂറിനുള്ളിൽ 63,309 പേർക്കാണ്‌ കൊവിഡ്‌ സ്ഥിരീകരിച്ചത്‌. 985 പേർ കൊവിഡ്‌ ബാധിച്ച്‌ മരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.