മുംബൈ: മഹാരാഷ്‌ട്രയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. ശനിയാഴ്‌ച 55,411 പേര്‍ക്ക് കൂടി സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 33,43,951 ആയി. ഇതില്‍ 5,36,682 പേരാണ് ചികിത്സയിലുള്ളത്. 27,48,153 പേര്‍ രോഗമുക്തി നേടി. ഇതില്‍ 53,005 രോഗികള്‍ ഇന്നാണ് ആശുപത്രി വിട്ടത്.
രോഗം സ്ഥിരീകരിച്ചവരില്‍ 82.18 ശതമാനം പേര്‍ രോഗമുക്തി നേടിയപ്പോള്‍ 1.72 ശതമാനം രോഗികള്‍ മരണപ്പെട്ടു. 57,638 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 2,19,977 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് പരിശോധിച്ചത്. ഇതുവരെ 2,18,51,235 പേരുടെ സാമ്പിളുകളാണ് പരിശോധിച്ചത്. 15.30 ശതമാനമാണ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്.
അതേസമയം 30,41,080 പേരാണ് സംസ്ഥാനത്ത് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 25,297 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്. മുംബൈയില്‍ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ 9330 കൊവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. 28 രോഗികള്‍ മരിച്ചു. ഇതോടെ മുംബൈയിലെ കൊവിഡ് ബാധിതരുടെ എണ്ണം 5,10,512 ആയി. 11,944 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
കൂടുതല്‍ വായനയ്‌ക്ക്: കൊവിഡ് വ്യാപനം; മഹാരാഷ്ട്ര സമ്പൂര്‍ണ ലോക്ക്ഡൗണിലേക്കെന്ന് സൂചന