മുംബൈ: ടൗട്ട ചുഴലിക്കാറ്റിനെ തുടർന്ന് മഹാരാഷ്‌ട്ര തീരപ്രദേശങ്ങളിൽ കനത്ത ജാഗ്രത വേണമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ഉദ്യോഗസ്ഥർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും ഉദ്ദവ് താക്കറെ ഉത്തരവിട്ടു. പാൽഘർ, റായ്‌ഗഡ്, രത്‌നഗിരി, സിദ്ധുഡർഗ് തുടങ്ങിയ ജില്ലകളിലെ ജില്ലാ ഭരണകൂടങ്ങളും ഉദ്യോഗസ്ഥരും കൂടുതൽ ജാഗ്രത പാലിക്കണം. അപകട സാധ്യതകളുണ്ടായാൽ നേരിടാൻ സജ്ജമായിരിക്കണമെന്നും ഉദ്ദവ് താക്കറെ ഉത്തരവിൽ പറയുന്നു. ശനിയാഴ്‌ച കൊച്ചിക്ക് സമീപമെത്തുന്ന ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുമെന്ന് ഇന്ത്യൻ നാവികസേന അറിയിച്ചിരുന്നു.
Read more: മഴ കനക്കുന്നു, കടലാക്രമണവും മഴക്കെടുതിയും രൂക്ഷം: കൊവിഡ് ഭീതിയില്‍ ദുരിതാശ്വാസക്യാമ്പുകൾ
കേരളത്തോടൊപ്പം, തമിഴ്‌നാട്, കർണാടക, ഗുജറാത്ത്, മഹാരാഷ്‌ട്ര തുടങ്ങിയ സംസ്ഥാനങ്ങളുടെ തീരത്താണ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുള്ളത്. ഈ പ്രദേശങ്ങളിലെല്ലാം ദേശീയ ദുരന്ത നിവാരണ സേന തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയിട്ടുണ്ട്. 24 സംഘത്തെ ഇതിനകം നിയോഗിച്ചിട്ടുണ്ടെന്നും 29 സംഘങ്ങൾ അടിയന്തര സാഹചര്യങ്ങളുണ്ടായാൽ നേരിടാൻ തയ്യാറാണെന്നും എൻഡിആർഎഫ് ഡയറക്‌ടർ ജനറൽ സത്യപ്രധാൻ പറഞ്ഞു. കേരളത്തിൽ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നതിന് ഐഎംഡി വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ചുഴലിക്കാറ്റിനെ തുടർന്ന് തിരുവനന്തപുരത്ത് ഇതുവരെ 78 കുടുംബങ്ങളിൽ നിന്നായി 308 പേരെ മാറ്റിപാർപ്പിച്ചിട്ടുണ്ട്.
Read more: ടൗട്ട ചുഴലിക്കാറ്റ് ; ആശങ്കയിൽ കേരളം