ETV Bharat / bharat

മഹാദേവ് വാതുവയ്‌പ്പ് ആപ്പ് തട്ടിപ്പ്; മുഖ്യ പ്രതി ദീപക് നേപ്പാളി പിടിയില്‍ - മഹാദേവ് ആപ്പ് തട്ടിപ്പ്

Mahadev online betting app scam: ദീപക് പിടിക്കപ്പെട്ടത് ഏറെനാളത്തെ അന്വേഷണത്തിനൊടുവില്‍. പിടികൂടിയത് ക്രൈം ബ്രാഞ്ചും പൊലീസും ചേര്‍ന്ന് ഭിലായില്‍ നിന്ന്.

Mahadev app  Mahadev app scam  Deepak Nepali arrested  മഹാദേവ് ആപ്പ്  മഹാദേവ് ആപ്പ് തട്ടിപ്പ്  ദീപക് നേപ്പാളി
mahadev-online-betting-app-scam-prime-suspect-deepak-nepali-arrested
author img

By ETV Bharat Kerala Team

Published : Dec 27, 2023, 6:20 PM IST

ഭിലായ്‌ (ഛത്തീസ്‌ഗഡ്) : മഹാദേവ് വാതുവയ്‌പ്പ് ആപ്പ് തട്ടിപ്പിലെ മുഖ്യപ്രതി ദീപക് നേപ്പാളി അറസ്റ്റില്‍ (Mahadev online betting app scam prime suspect Deepak Nepali arrested). ദേശീയ സുരക്ഷ നിയപ്രകാരമാണ് ദീപകിനെ പൊലീസ് ബുധനാഴ്‌ച അറസ്റ്റ് ചെയ്‌തത്. ഏറെ നാളായി ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു.

ക്രൈം ബ്രാഞ്ചും വൈശാലി നഗര്‍ പൊലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭിലായില്‍ വച്ച് ദീപക് പിടിക്കപ്പെട്ടത്. സുപേല, വൈശാലി നഗര്‍, കന്‍റോണ്‍മെന്‍റ് പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.

സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടയിലും പൊലീസ് ദീപക്കിനായുള്ള തെരച്ചില്‍ തുടരുന്നുണ്ടായിരുന്നു. ഇയാള്‍ക്കായി പൊലീസ് പലയിടങ്ങളിലും വലവിരിച്ചിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. കേസില്‍ ദീപക് നേപ്പാളിയുടെ സഹോദരന്‍ നീരജ് നേപ്പാളിയും ഇയാളുടെ നാല് കൂട്ടാളികളും ജൂലൈയില്‍ പൊലീസ് പിടിയിലായിരുന്നു.

സിഎസ്‌പി ക്രൈം രാജീവ് ശര്‍മയുടെ നേതൃത്വത്തിലുള്ള ക്രൈം ബ്രാഞ്ച് സംഘത്തിന്‍റെയും വൈശാലി നഗര്‍ പൊലീസിന്‍റെയും സംയുക്തമായ അന്വേഷണത്തിലാണ് കേസിലെ മുഖ്യ പ്രതിയെ പിടികൂടിയത്. അതേസമയം, മഹാദേവ് ആപ്പിന്‍റെ ദുബായിലെ പ്രമോട്ടര്‍മാരില്‍ പ്രമുഖനായ സൗരഭ് ചന്ദ്രകറിന്‍റെ പ്രവര്‍ത്തനങ്ങള്‍ എന്‍ഫോഴ്‌മെന്‍റ് ഡയറക്‌ടറേറ്റും ദുര്‍ഗ് പൊലീസും മരവിപ്പിച്ചിരുന്നു. ഇഡിയുടെ റെഡ് കോര്‍ണര്‍ നോട്ടിസ് പ്രകാരമാണ് ദുബായിലെ നടപടി.

ദുബായില്‍ സൗരഭ് ചന്ദ്രകറിന്‍റെയും രവി ഉപ്പലിന്‍റെയും 100 കോടി വിലമതിക്കുന്ന സ്വത്തുക്കളും ഇഡി കണ്ടെത്തിയിരുന്നു. ഭിലായി സ്വദേശിയാണ് സൗരഭ് ചന്ദ്രകര്‍. തന്‍റെ ബിസിനസ് പങ്കാളിയായ രവി ഉപ്പലിനൊപ്പം ചേര്‍ന്ന് ആരംഭിച്ച മഹാദേവ് ഓണ്‍ലൈന്‍ വാതുവയ്‌പ്പ് ആപ്പ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രാജ്യത്തുടനീളം വ്യാപിക്കുകയും കള്ളപ്പണത്തിന്‍റെ പ്രധാന ഉറവിടമായി മാറുകയും ആയിരുന്നു (Mahadev online betting app scam).

ആപ്പിലേക്ക് ആളുകളെ ആകര്‍ഷിച്ച ശേഷം ഇരുവരും ദുബായിലേക്ക് പറക്കുകയും അവിടെ നിന്ന് ആപ്പ് പ്രവര്‍ത്തിപ്പിച്ചു. മഹാദേവ് ആപ്പിന്‍റെ സഹ സ്ഥാപകനായ രവി ഉപ്പലിനെ ഡിസംബര്‍ 12ന് ദുബായ് പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. പിന്നാലെയാണ് സൗരഭ് ചന്ദ്രകറിനെതിരെയുള്ള കുരുക്ക് മുറുക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്.

Also Read: മഹാദേവ് ആപ്പ് തട്ടിപ്പ് കേസിലെ പ്രതിയുടെ പിതാവ് കിണറ്റിൽ മരിച്ച നിലയിൽ

ഇതിനിടെ, കേസിലെ പ്രതികളില്‍ ഒരാളായ അസിം ദാസിന്‍റെ പിതാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അസിം ദാസിന്‍റെ അച്ഛന്‍ സുശീല്‍ ദാസിന്‍റെ മൃതദേഹം ഛത്തീസ്‌ഗഡ് ദുര്‍ഗ് ജില്ലയിലെ അച്ചോട്ടി ഗ്രാമത്തിലെ കിണറ്റില്‍ കണ്ടെത്തുകയായിരുന്നു. സ്വകാര്യ കമ്പനിയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയായിരുന്നു സുശീല്‍ ദാസ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.